---
title: "സിറോ മലബാർ സൊസൈറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Syro Malabar Society organized blood donation camp"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95158/syro-malabar-society-organized-blood-donation-camp"
published_at: "2023-02-06T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e10d3a9f85e_manama.jpg"
keywords: []
---

# സിറോ മലബാർ സൊസൈറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **മനാമ:** സിറോ മലബാർ സൊസൈറ്റി സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.പ്രസിഡന്റ് ബിജു ജോസഫ് ഉദ്‌ഘാടനം ചെയ്ത ക്യാമ്പിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.

## Article Content

**മനാമ:** സിറോ മലബാർ സൊസൈറ്റി സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.പ്രസിഡന്റ് ബിജു ജോസഫ് ഉദ്‌ഘാടനം ചെയ്ത ക്യാമ്പിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.

മുൻ പ്രെസിഡന്റുമാരായ ഫ്രാൻസിസ് കൈതാരത്ത്, പോൾ ഉറുവത്, ബെന്നി വർഗീസ്,ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് സാനി പോൾ തുടങ്ങിയവർ രക്തദാനത്തിന്റെ മഹത്വത്തെ കുറിച്ചും ആവശ്യകതയെ കുറിച്ചും സന്ദേശങ്ങൾ നൽകി.

വൈസ് പ്രസിഡന്റ് ജോജി കുര്യൻ നന്ദി പറഞ്ഞു. ജനറൽ കൺവീനർ ഷാജി സെബാസ്റ്റ്യൻ ജനറൽ സെക്രട്ടറി ജോയ് പൊളി എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95158/syro-malabar-society-organized-blood-donation-camp)