---
title: "താമസസ്ഥലത്ത് വീണു പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു"
english_title: "A non-resident Malayali who was undergoing treatment died after falling and sustaining injuries at his residence"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95184/a-non-resident-malayali-who-was-undergoing-treatment-died-after-falling-and-sustaining-injuries-at-his-residence"
published_at: "2023-02-06T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e12119a1778_death.jpg"
keywords: []
---

# താമസസ്ഥലത്ത് വീണു പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **മസ്‍കത്ത് :** ഒമാനില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. സലാല ഒ.ഐ.സി.സി എക്സിക്യൂട്ടീവ് അംഗവും പാലക്കാട് തൃത്താല കൊപ്പം സ്വദേശിയുമായ തച്ചരക്കുന്നത്‌ അബ്ദുൾസലാം എന്ന കുഞ്ഞിപ്പയാണ് സലാലയിൽ മരിച്ചത്.

## Article Content

**മസ്‍കത്ത് :** ഒമാനില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. സലാല ഒ.ഐ.സി.സി എക്സിക്യൂട്ടീവ് അംഗവും പാലക്കാട് തൃത്താല കൊപ്പം സ്വദേശിയുമായ തച്ചരക്കുന്നത്‌ അബ്ദുൾസലാം എന്ന കുഞ്ഞിപ്പയാണ് സലാലയിൽ മരിച്ചത്.

നാല് ദിവസം മുമ്പ് സനായിയ്യയിലെ താമസ സ്ഥലത്ത് ഒന്നാം നിലയിൽ നിന്നും വീണതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

കോയാമുവിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ - ഹസീന. മക്കൾ - മുഹമ്മദ് ഷാനിഫ് (സലാല), ജിഷാന ഷെറിൻ. മരുമകൻ - അബുബക്കർ. സുൽത്താൻ ഖാബൂസ് ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95184/a-non-resident-malayali-who-was-undergoing-treatment-died-after-falling-and-sustaining-injuries-at-his-residence)