യുഎഇയില്‍ വാഹനാപകടം; യുവാവ് മരിച്ചു, മകള്‍ക്ക് ഗുരുതര പരിക്ക്

യുഎഇയില്‍ വാഹനാപകടം; യുവാവ് മരിച്ചു, മകള്‍ക്ക് ഗുരുതര പരിക്ക്
Nov 8, 2021 03:39 PM | By Shalu Priya

ഉമ്മുല്‍ഖുവൈന്‍ : യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ (Road accident in UAE) യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു (One died and One injured). ഉമ്മുല്‍ഖുവൈനില്‍ (Umm Al Quwain) ഞായറാഴ്‍ച രാത്രിയായിരുന്നു ദാരുണമായ അപകടമുണ്ടായത്.

മരണപ്പെട്ടയാള്‍ അറബ് വംശജനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലായിരുന്നു അപകടം. വാഹനം പലതവണ കീഴ്‍മേല്‍ മറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്‍ച രാത്രി 10.50നാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. വാഹനം തലകീഴായി മറിഞ്ഞുവെന്നും വാഹനത്തിനുള്ളില്‍ രണ്ട് പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഉടന്‍ പൊലീസ്, രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ സ്ഥലത്തേക്ക് കുതിച്ചു.

അപകടമുണ്ടായ സമയത്ത് തന്നെ യുവാവ് മരണുപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ മകളെ ആശുപത്രിയിലേക്ക് മാറ്റി. റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡ്രൈവര്‍മാരോട് പൊലീസ് ആവശ്യപ്പെട്ടു. റോഡിലെ വേഗപരിധി ശ്രദ്ധിക്കുന്നതിന് പുറമെ വാഹനം ഓടിക്കുമ്പോള്‍ പൂര്‍ണശ്രദ്ധയും ഡ്രൈവിങിലായിരിക്കണമെന്നും ഇടയ്‍ക്ക് ക്ഷീണമോ ഉറക്കമോ അനുഭവപ്പെടുകയാണെങ്കില്‍ വാഹനം നിര്‍ത്തിയിട്ട് വിശ്രമിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ച.

Car accident in UAE; The young man died and his daughter was seriously injured

Next TV

Related Stories
മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

Jan 24, 2022 09:29 PM

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച്...

Read More >>
21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

Jan 24, 2022 05:30 PM

21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

21 വർഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് തൃശൂർ തളിക്കുളം സ്വദേശി പ്രസാദ്. രേഖകളെല്ലാം നഷ്ടപ്പെട്ട പ്രസാദിന് ഖത്തറിലെ...

Read More >>
പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

Jan 24, 2022 12:29 PM

പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

സൗദിയില്‍ പുലര്‍ച്ചെ പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു....

Read More >>
മൃതദേഹം അഴുകിയാലും മരണ സമയം‌ കൃത്യമായി കണ്ടുപിടിക്കാൻ സംവിധാനമൊരുക്കി അധികൃതർ

Jan 24, 2022 11:57 AM

മൃതദേഹം അഴുകിയാലും മരണ സമയം‌ കൃത്യമായി കണ്ടുപിടിക്കാൻ സംവിധാനമൊരുക്കി അധികൃതർ

അഴുകിയ മൃതദേഹം വിശദമായി പരിശോധിച്ച് മരണ സമയം കൃത്യമായി കണ്ടുപിടിക്കാൻ ദുബായ് പൊലീസിന് വിജയകരമായി സാധിച്ചതായി അധികൃതർ....

Read More >>
സൗദിക്ക് നേരെയും ഹൂതി ആക്രമണം

Jan 24, 2022 11:43 AM

സൗദിക്ക് നേരെയും ഹൂതി ആക്രമണം

സൗദിക്ക് നേരെയും ഹൂതി...

Read More >>
ഹുദൈദ ഹൂതി ആയുധ സംഭരണ കേന്ദ്രമെന്ന്  യുഎഇ

Jan 24, 2022 11:34 AM

ഹുദൈദ ഹൂതി ആയുധ സംഭരണ കേന്ദ്രമെന്ന് യുഎഇ

യെമനിലെ ഹുദൈദ തുറമുഖം ആയുധസംഭരണ കേന്ദ്രമാക്കി അറബ് മേഖലയ്ക്കു ഭീഷണി ഉയർത്തുന്ന ഹൂതി വിമതർക്കെതിരെ രാജ്യാന്തര സമൂഹം ശക്തമായ നടപടി...

Read More >>