സിഗ്നല്‍ മറികടക്കാനായി അമിത വേഗത്തിലെത്തിയ വാഹനം അപകടമുണ്ടാക്കി; ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബുദാബി പൊലീസ്

സിഗ്നല്‍ മറികടക്കാനായി അമിത വേഗത്തിലെത്തിയ വാഹനം അപകടമുണ്ടാക്കി; ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബുദാബി പൊലീസ്
Feb 7, 2023 12:08 AM | By Vyshnavy Rajan

അബുദാബി : ട്രാഫിക് സിഗ്നല്‍ മറികടക്കാനായി അമിത വേഗത്തില്‍ വാഹനം ഓടിച്ച കാര്‍ ഡ്രൈവറുണ്ടാക്കിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബുദാബി പൊലീസ്.

ട്രാഫിക് സിഗ്നലിലെ ഗ്രീന്‍ ലൈറ്റുകള്‍ മാറി മഞ്ഞ ലൈറ്റ് തെളിഞ്ഞ സമയത്ത് വേഗത കുറയ്ക്കുന്നതിന് പകരം സെക്കന്റുകള്‍ക്കുള്ളില്‍ അപ്പുറത്തെത്താന്‍ കുതിഞ്ഞുപാഞ്ഞതാണ് വലിയ അപകടത്തിലേക്ക് നയിച്ചത്.

മഞ്ഞ ലൈറ്റുകള്‍ കണ്ടാണ് ഡ്രൈവര്‍ തന്റെ കാറിന്റെ വേഗത കൂട്ടിയതെന്ന് വീഡിയോയില്‍ കാണാം. എന്നാല്‍ നിയമപ്രകാരം ഈ സമയം വേഗത കുറച്ച് വാഹനം നിര്‍ത്താന്‍ തയ്യാറായ ഒരു കാറിന്റെ സമീപത്തുകൂടി തൊട്ടുതൊട്ടില്ല എന്ന അവസ്ഥയില്‍ ഇയാളുടെ കാര്‍ കുതിച്ചുപാഞ്ഞു.

അപകടത്തിന്റെ ദൃശ്യങ്ങള്‍ കാണാം

ഈ സമയം മറ്റൊരു കാറുമായി ഒരുവശത്ത് ഇടിച്ച് വാഹനം ചരിയുകയും ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമാവുകയും ചെയ്തു. തല്‍ഫലമായി വിപരീത ദിശയില്‍ സിഗ്നല്‍ കണ്ട് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുന്നിലേക്ക് കാര്‍ ഇടിച്ചുകയറി. മുന്നിലുണ്ടായിരുന്ന ഒരു കാറുമായി നേര്‍ക്കുനേരെ കൂട്ടിമുട്ടുന്നത് വീഡിയോയില്‍ കാണാം.

ഈ സമയം തൊട്ടടുത്ത് തന്നെ ബൈക്കുമായി നില്‍ക്കുകയായിരുന്ന ഒരു ഡെലിവറി ജീവനക്കാരന്‍ പരിഭ്രാന്തനാവുകയും അയാളുടെ ബൈക്ക് നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഭാഗ്യം കൊണ്ടാണ് ഇയാള്‍ വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

സ്വന്തം സുരക്ഷയും റോഡിലെ മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുത്ത് എപ്പോഴും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബോധവത്കരണം ലക്ഷ്യമിട്ട് അപകടങ്ങളുടെയും മറ്റും ദൃശ്യങ്ങള്‍ അബുദാബി പൊലീസ് സ്ഥിരമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുമുണ്ട്.

A vehicle over-speeding to bypass the signal caused an accident; Abu Dhabi Police released the footage

Next TV

Related Stories
#Violationlaw  |    നി​യ​മ ലം​ഘ​നം: കുവൈത്തിൽ നി​ര​വ​ധി പേ​ർ പി​ടി​യി​ൽ

Dec 2, 2023 10:34 AM

#Violationlaw | നി​യ​മ ലം​ഘ​നം: കുവൈത്തിൽ നി​ര​വ​ധി പേ​ർ പി​ടി​യി​ൽ

താ​മ​സ നി​യ​മ ലം​ഘ​ന​ങ്ങ​ളും അ​ന​ധി​കൃ​ത ന​ട​പ​ടി​ക​ളും...

Read More >>
#DUBAI | കെ.പി മുഹമ്മദിന് ദുബൈ പൊലീസിന്റെ ആദരം

Dec 2, 2023 08:39 AM

#DUBAI | കെ.പി മുഹമ്മദിന് ദുബൈ പൊലീസിന്റെ ആദരം

നമ്മുടെ പോറ്റമ്മ നാടായ യുഎഇ യാതൊരു പക്ഷപാതവുമില്ലാതെയാണ് യുഎഇയിലെ സമൂഹങ്ങളെ...

Read More >>
#death  |    മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

Dec 1, 2023 11:29 PM

#death | മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

മലയാളി യുവാവ് ദുബായിൽ...

Read More >>
#ARREST | 1000ത്തി​ല​ധി​കം പാ​ക്ക​റ്റ്​ ഖാ​ത്ത് മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ഞ്ച് വി​ദേ​ശി​ക​ൾ പിടിയിൽ

Dec 1, 2023 11:21 PM

#ARREST | 1000ത്തി​ല​ധി​കം പാ​ക്ക​റ്റ്​ ഖാ​ത്ത് മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ഞ്ച് വി​ദേ​ശി​ക​ൾ പിടിയിൽ

പ്ര​തി​ക​ൾ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ആ​ർ.​ഒ.​പി...

Read More >>
#GAZA |  ഗാസയിൽ ശാശ്വത വെടിനിർത്തൽ വേണമെന്ന് സൗദി അറേബ്യ

Dec 1, 2023 11:13 PM

#GAZA | ഗാസയിൽ ശാശ്വത വെടിനിർത്തൽ വേണമെന്ന് സൗദി അറേബ്യ

ചൈനീസ് വിദേശകാര്യ മന്ത്രി, അറബ്-ഇസ്ലാമിക് മന്ത്രിതല സമിതിയംഗങ്ങൾ എന്നിവരോടൊപ്പം പലസ്തീൻ വിഷയത്തിൽ യു.എൻ രക്ഷാകൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ്...

Read More >>
#rain |  മസ്കത്തിൽ  ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത; ​കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

Dec 1, 2023 10:09 PM

#rain | മസ്കത്തിൽ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത; ​കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

മസ്കത്തിൽ ഞാ​യ​റാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത; ​കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ...

Read More >>
Top Stories