---
title: "ഖ​ത്ത​റി​ൽ നി​ര്യാ​ത​നാ​യ പ്രവാസി മലയാളിയുടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേക്ക് കൊണ്ടുപോയി"
english_title: "The body of the expatriate Malayali who was executed in Qatar was taken home."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95244/the-body-of-the-expatriate-malayali-who-was-executed-in-qatar-was-taken-home"
published_at: "2023-02-07T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1c3be370de_death.jpg"
keywords: []
---

# ഖ​ത്ത​റി​ൽ നി​ര്യാ​ത​നാ​യ പ്രവാസി മലയാളിയുടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേക്ക് കൊണ്ടുപോയി

> **Lead Summary:** **ദോ​ഹ : **ഖ​ത്ത​റി​ൽ നി​ര്യാ​ത​നാ​യ പ്രവാസി മലയാളിയുടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേക്ക് കൊണ്ടുപോയി. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മാ​വേ​ലി​ക്ക​ര ചെ​റു​കോ​ൽ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേക്ക് കൊണ്ടുപോയത്.

## Article Content

**ദോ​ഹ : **ഖ​ത്ത​റി​ൽ നി​ര്യാ​ത​നാ​യ പ്രവാസി മലയാളിയുടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേക്ക് കൊണ്ടുപോയി. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മാ​വേ​ലി​ക്ക​ര ചെ​റു​കോ​ൽ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേക്ക് കൊണ്ടുപോയത്.

ബം​ഗ​ളൂ​രു​വി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന ചെ​റു​കോ​ൽ സ്വ​ദേ​ശി​യാ​യ ജ​യേ​ഷ് മോ​ഹ​ന്റെ മൃ​ത​ദേ​ഹ​മാ​ണ് ദോ​ഹ​യി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. ദു​ബൈ​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ജ​യേ​ഷ്, പ്ര​മു​ഖ ക്ലീ​നി​ങ് ക​മ്പ​നി​യി​ലെ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​റാ​യി ഖ​ത്ത​റി​ലെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ആ​രോ​ഗ്യ പ്ര​ശ്നം നേ​രി​ട്ട​തോ​ടെ, 2013ൽ ​ചി​കി​ത്സാ​ർ​ഥം കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി. പി​ന്നീ​ട് ഈ ​വ​ർ​ഷം ജ​നു​വ​രി 19ന് ​ദോ​ഹ​യി​ൽ മ​ട​ങ്ങി​യെ​ത്തി. ഇ​വി​ടെ​യെ​ത്തി അ​ഞ്ചു ദി​വ​സ​ത്തി​ന​കം ആ​രോ​ഗ്യ പ്ര​ശ്ന​ത്തെ​ത്തു​ട​ർ​ന്ന് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ആ​​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മൂ​ന്നു​ദി​വ​സം മു​മ്പ് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ര​ണം സം​ഭ​വി​ച്ചു. പ​​രേ​ത​നാ​യ മോ​ഹ​ന്റെ​യും ശ്രീ​ദേ​വി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: ഹ​രീ​ഷ് മോ​ഹ​ൻ. ക​ൾ​ച​റ​ൽ ഫോ​റം റി​പാ​ട്രി​യേ​ഷ​ൻ ടീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക​യ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95244/the-body-of-the-expatriate-malayali-who-was-executed-in-qatar-was-taken-home)