---
title: "യു.​എ.​ഇ​യി​ൽ പിങ്ക് കാരവൻ റൈഡ് പുരോ​ഗമിക്കുന്നു "
english_title: "The Pink Caravan ride is progressing in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95265/the-pink-caravan-ride-is-progressing-in-the-uae"
published_at: "2023-02-07T10:22:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1d99522966_PINK_CARAVAN_UAE.jpg"
keywords: []
---

# യു.​എ.​ഇ​യി​ൽ പിങ്ക് കാരവൻ റൈഡ് പുരോ​ഗമിക്കുന്നു 

> **Lead Summary:** **യു.​എ.​ഇ:** യു.​എ.​ഇ​യി​ൽ പിങ്ക് കാരവൻ റൈഡ് പുരോ​ഗമിക്കുന്നു. അ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണ​വും സൗ​ജ​ന്യ​പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തുന്ന പിങ്ക് കാരവൻെറ പതിനൊന്നാം പതിപ്പാണ് ഇത്തവണ നടക്കുന്നത്.

## Article Content

**യു.​എ.​ഇ:** യു.​എ.​ഇ​യി​ൽ പിങ്ക് കാരവൻ റൈഡ് പുരോ​ഗമിക്കുന്നു. അ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണ​വും സൗ​ജ​ന്യ​പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തുന്ന പിങ്ക് കാരവൻെറ പതിനൊന്നാം പതിപ്പാണ് ഇത്തവണ നടക്കുന്നത്.

യു.​എ.​ഇ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് കാ​ൻ​സ​ർ പേ​ഷ്യ​ൻറ്​​സ്​ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി യു.​എ.​ഇ സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഡോ. ​ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മിയാണ് ഉദ്ഘാടനം ചെയ്തത്.

സൗ​ജ​ന്യ അ​ർ​ബു​ദ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തുന്ന പിങ്ക് കാരവൻെറ പതിനൊന്നാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. വിവിധയിടങ്ങളിൽ നടന്ന പരിപാടികളിൽ ഷാർജ രാജകുടുംബാം​ഗങ്ങളടക്കം ഭാ​ഗമായി.

ഏഴ് എമിറേറ്റുകളിലും പിങ്ക് കാരവൻ യാത്ര നടത്തും. സ്വ​​യം പ​​രി​​ശോ​​ധ​​ന​​യി​​ലൂ​​ടെ എ​​ങ്ങ​​നെ സ്ത​​നാ​​ർ​​ബു​​ദം മു​​ൻ​​കൂ​​ട്ടി അ​​റി​​യാം എ​​ന്ന​​താണ് പ്രധാനമായും ബോ​​ധ​​വ​​ത്​​​ക​​ര​​ണ​​ത്തി​​ലൂ​​ടെ ഉദ്ദേശിക്കുന്നത്.

പരിപാടിയുടെ ഭാ​ഗമായി മൊ​ബൈ​ൽ ക്ലി​നി​ക്കു​ക​ൾ വ​ഴി​യും മാ​മോ​ഗ്ര​ഫി യൂണി​റ്റ് വ​ഴി​യും സൗ​ജ​ന്യ സ്ത​നാ​ർ​ബു​ദ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95265/the-pink-caravan-ride-is-progressing-in-the-uae)