---
title: "മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Malayali youth died of heart attack in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95451/malayali-youth-died-of-heart-attack-in-qatar"
published_at: "2023-02-07T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e27a711934f_gcc.jpg"
keywords: []
---

# മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **ദോഹ**: പാലക്കാട് സ്വദേശിയായ മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പേഴുങ്കര സ്വദേശി അറഫാ നഗറില്‍ ഷബീര്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അല്‍ വക്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഖത്തര്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു ഷബീര്‍.

## Article Content

**ദോഹ**: പാലക്കാട് സ്വദേശിയായ മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പേഴുങ്കര സ്വദേശി അറഫാ നഗറില്‍ ഷബീര്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അല്‍ വക്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഖത്തര്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു ഷബീര്‍.

പിതാവ് - മുളയന്‍കയ് ഹംസ എന്ന ബാവ. മാതാവ് - പരേതയായ റഹ്‍മത്ത്. ഭാര്യ - സുഹാന. മക്കള്‍ - അമീര്‍ അജ്‍മല്‍, ഇബിനുല്‍ അമീര്‍. വക്ര ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തര്‍ കെഎംസിസി മയ്യിത്ത് പരിപാലന സമിതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95451/malayali-youth-died-of-heart-attack-in-qatar)