---
title: "മണൽ പ്രദേശത്ത് ബാഗിൽ യുവാവിന്റെ മൃതദേഹം; കൊലപാതകം ആസൂത്രിതം "
english_title: "Body of youth in bag in sandy area"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95457/body-of-youth-in-bag-in-sandy-area"
published_at: "2023-02-07T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e27e0b8a5c1_death.jpg"
keywords: []
---

# മണൽ പ്രദേശത്ത് ബാഗിൽ യുവാവിന്റെ മൃതദേഹം; കൊലപാതകം ആസൂത്രിതം 

> **Lead Summary:** **ദുബായ് :** മണൽ പ്രദേശത്ത് വളർത്തുനായ്ക്കളുമായി നടക്കാനിറങ്ങിയ ബ്രിട്ടീഷ് ദമ്പതികൾക്കു മുൻപിൽ കറുത്ത ബാഗിൽ യുവാവിന്റെ മൃതദേഹം. നിർത്താതെ കുരയ്ക്കുന്ന നായയെ കണ്ടു ചെന്നു നോക്കിയപ്പോൾ ബാഗിനുള്ളിൽ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞത്.

## Article Content

**ദുബായ് :** മണൽ പ്രദേശത്ത് വളർത്തുനായ്ക്കളുമായി നടക്കാനിറങ്ങിയ ബ്രിട്ടീഷ് ദമ്പതികൾക്കു മുൻപിൽ കറുത്ത ബാഗിൽ യുവാവിന്റെ മൃതദേഹം. നിർത്താതെ കുരയ്ക്കുന്ന നായയെ കണ്ടു ചെന്നു നോക്കിയപ്പോൾ ബാഗിനുള്ളിൽ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞത്.

ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിച്ചു. കൊല്ലപ്പെട്ടത് ചൈനക്കാരനാണ്. കൊന്നതും ഇയാളുടെ നാട്ടുകാരായ സംഘമാണ്. കേസിന്റെ വിചാരണ ദുബായ് ക്രിമിനൽ കോടതിയിൽ ആരംഭിച്ചു.

ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ചൈനക്കാരനെ മർദ്ദിച്ചാണ് കൊലപ്പെടുത്തിയതെന്നു കണ്ടെത്തി. കേസ് അന്വേഷിക്കാൻ സിഐഡി സംഘത്തെ രൂപീകരിച്ചു.

മുഖ്യപ്രതിയുമായി ബന്ധപ്പെട്ടിരുന്ന അതേ രാജ്യക്കാരായ മറ്റു നാലു പേരെയും കണ്ടെത്തി ഇരയുടെ കാറിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിക്കാനും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താനും സംഘത്തെ നിയോഗിച്ചിരുന്നതായി മുഖ്യ പ്രതി പറഞ്ഞു. ഇര തന്നെ ഒറ്റിക്കൊടുത്തതിനു പ്രതികാരമായിരുന്നു കൊലപാതകം.

കുറ്റകൃത്യം നടത്തുന്നതിനായി പ്രതികൾ യുഎഇയിൽ അനധികൃതമായി കടന്നതായും തുടർന്ന് തായ്ലൻഡിലേക്ക് രക്ഷപ്പെട്ടതായും പൊലീസ് കണ്ടെത്തി. കുറ്റകൃത്യം നടത്തിയ സംഘാംഗങ്ങൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഫേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. തുടർന്ന് പ്രതികളില്ലാതെയാണ് കേസിന്റെ വിചാരണ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95457/body-of-youth-in-bag-in-sandy-area)