---
title: "റോ​ഡ് വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ പൊ​തു​മ​രാ​മ​ത്ത് ​ മ​ന്ത്രി വി​ല​യി​രു​ത്തി"
english_title: "Public Works Minister evaluates road development activities"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95576/public-works-minister-evaluates-road-development-activities"
published_at: "2023-02-08T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3529b4171b_gcc.jpg"
keywords: []
---

# റോ​ഡ് വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ പൊ​തു​മ​രാ​മ​ത്ത് ​ മ​ന്ത്രി വി​ല​യി​രു​ത്തി

> **Lead Summary:** **മ​നാ​മ**: നോ​ർ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ ജ​സ്റ ജ​ങ്ഷ​നും അ​ൽ ജ​നാ​ബി​യ റോ​ഡും വി​ക​സി​പ്പി​ക്കു​ന്ന​ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ൾ പൊ​തു​മ​രാ​മ​ത്ത് മ​​ന്ത്രി ഇ​ബ്രാ​ഹിം ബി​ൻ ഹ​സ​ൻ അ​ൽ ഹ​വാ​ജ് വി​ല​യി​രു​ത്തി. ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. നി​ർ​മാ​ണ പ്ര​വൃ​ത്തി​യു​ടെ 60 ശ​ത​മാ​നം ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​രി​ച്ചു. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ഇ​തുവ​ഴി​യു​ള്ള ഗ​താ​ഗ​തം ഇ​ര​ട്ടി​യാ​കു​മെ​ന്നും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വ​ട​ക്കു​ഭാ​ഗ​ത്തു​നി​ന്ന് ഈ​സ ടൗ​ണി​ലേ​ക്കും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് റോ​ഡ് വി​ക​സ​നം പ്ര​യോ​ജ​നം ചെ​യ്യും.

## Article Content

**മ​നാ​മ**: നോ​ർ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ ജ​സ്റ ജ​ങ്ഷ​നും അ​ൽ ജ​നാ​ബി​യ റോ​ഡും വി​ക​സി​പ്പി​ക്കു​ന്ന​ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ൾ പൊ​തു​മ​രാ​മ​ത്ത് മ​​ന്ത്രി ഇ​ബ്രാ​ഹിം ബി​ൻ ഹ​സ​ൻ അ​ൽ ഹ​വാ​ജ് വി​ല​യി​രു​ത്തി. ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. നി​ർ​മാ​ണ പ്ര​വൃ​ത്തി​യു​ടെ 60 ശ​ത​മാ​നം ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​രി​ച്ചു. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ഇ​തുവ​ഴി​യു​ള്ള ഗ​താ​ഗ​തം ഇ​ര​ട്ടി​യാ​കു​മെ​ന്നും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വ​ട​ക്കു​ഭാ​ഗ​ത്തു​നി​ന്ന് ഈ​സ ടൗ​ണി​ലേ​ക്കും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് റോ​ഡ് വി​ക​സ​നം പ്ര​യോ​ജ​നം ചെ​യ്യും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95576/public-works-minister-evaluates-road-development-activities)