ദുബൈയില്‍ കാണാതായ വളര്‍ത്തുനായയെ അന്വേഷിച്ച് പ്രവാസി വനിത; കണ്ടെത്തുന്നവര്‍ക്ക് വന്‍ തുക സമ്മാനം

ദുബൈയില്‍ കാണാതായ വളര്‍ത്തുനായയെ അന്വേഷിച്ച് പ്രവാസി വനിത; കണ്ടെത്തുന്നവര്‍ക്ക് വന്‍ തുക സമ്മാനം
Nov 8, 2021 08:29 PM | By Vyshnavy Rajan

ദുബൈ : കാണാതായ വളര്‍ത്തുനായയെ കണ്ടെത്തുന്നവര്‍ക്ക് 6000 ദിര്‍ഹം (1.20 ലക്ഷം ഇന്ത്യന്‍ രൂപ) പാരിതോഷികം പ്രഖ്യാപിച്ച് ദുബൈയിലെ പ്രവാസി വനിത. ഇന്ത്യക്കാരിയായ റിയ സോധിയാണ് തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

മാള്‍ട്ടീസ് ഇനത്തില്‍പെട്ട 10 വയസ് പ്രായമുള്ള നായയെ ഇക്കഴിഞ്ഞ വ്യാഴാഴ്‍ച രാത്രി മുതലാണ് ഉമ്മു സുഖൈമില്‍ നിന്ന് കാണാതായത്. കഡില്‍സ് എന്നായിരുന്നു നായയുടെ പേര്. രാത്രിയില്‍ പതിവുള്ള നടത്തത്തിനായ വ്യാഴാഴ്‍ച ഒന്‍പത് മണിയോടെ പുറത്തുപോയ കഡില്‍സ് പിന്നീട് മടങ്ങിവന്നില്ല.

ഏകദേശം 30 കിലോമീറ്റര്‍ അകലെ അല്‍ ത്വാര്‍ പ്രദേശത്തുവെച്ച് പിറ്റേദിവസം രാവിലെ നായയെ കണ്ടവരുണ്ടെങ്കിലും അതിന് ശേഷം വിവരമൊന്നുമില്ല. കഡില്‍സിനെ കണ്ടെത്തി കൊടുക്കുന്നവര്‍ക്ക് ആദ്യം 1000 ദിര്‍ഹം സമ്മാനം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് 6000 ദിര്‍ഹമാക്കി ഉയര്‍ത്തുകയായിരുന്നു.

ആരെങ്കിലും തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയെ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഈ പ്രവാസി വനിത. നായയെ അവസാനമായി കണ്ട പ്രദേശത്ത് ഞായറാഴ്‍ച 12 മണിക്കൂറിലധികം തെരച്ചില്‍ നടത്തിയതായി റിയ പറയുന്നു. ഇതുവരെയും വിവരമൊന്നും ലഭിച്ചിട്ടില്ല. പ്രദേശത്തെ വീടുകളിലും വെറ്ററിനറി ക്ലിനിക്കുകളിലും അന്വേഷിച്ചു.

ഷാര്‍ജ ബേര്‍ഡ് ആന്റ് അനിമല്‍ മാര്‍ക്കറ്റിലും പോയി നോക്കി. ഓരോ ദിവസം കഴിയുംതോറും പ്രതീക്ഷകള്‍ മങ്ങുകയാണെന്നും ആരെങ്കിലും അവനെ കണ്ടെത്തി സ്വന്തമാക്കിയിട്ടുണ്ടാവുമെന്ന ഭയമുണ്ടെന്നും റിയ പറഞ്ഞു. നായയെ കണ്ടെത്താന്‍ സഹായം തേടി നഗരത്തില്‍ പല സ്ഥലങ്ങളിലും പരസ്യങ്ങള്‍ നല്‍കി.

സാമൂഹിക മാധ്യമങ്ങള്‍ വഴിയും ക്യാമ്പയിനുകള്‍ നടക്കുന്നുണ്ട്. നായയെ കാണാതായ ദിവസം മുതല്‍ താനും മാതാപിതാക്കളും കടുത്ത ദുഃഖത്തിലാണെന്ന് റിയ പറയുന്നു. കാണാതായതിന്റെ പിറ്റേ ദിവസം ഒരു അറബ് വനിതയാണ് അല്‍ ത്വാര്‍ പ്രദേശത്തുനിന്ന് റിയയെ ബന്ധപ്പെട്ടത്. അല്‍ വസ്‍ല്‍ റോഡില്‍ അലഞ്ഞുതിരിഞ്ഞു നടന്ന നായയെ താന്‍ കണ്ടെത്തിയെന്ന് ട്വിറ്ററിലൂടെയായിരുന്നു അവര്‍ അറിയിച്ചത്.

നായ തന്റെ വീട്ടിലുണ്ടെന്ന് പറഞ്ഞ അവര്‍ അതിന്റെ ഫോട്ടോയും അയച്ചുകൊടുത്തു. ഏറെ സന്തോഷത്തോടെ അവിടെ എത്തിയപ്പോഴേക്ക് അവിടെ നിന്നും അവന്‍ ഓടിപ്പോയെന്ന വാര്‍ത്ത അറിഞ്ഞത്. വീട്ടിലുള്ളവര്‍ ഉറങ്ങുകയായിരുന്ന സമയത്ത് പകുതി തുറന്നുകിടക്കുകയായിരുന്ന ഗ്യാരേജിന്റെ ഗേറ്റ് കടന്ന് പുറത്തുപോയിട്ടുണ്ടാവുമെന്നാണ് അനുമാനം. അതിന് ശേഷം പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. പിങ്ക് കോളറും മൈക്രോ ചിപ്പും ഘടിപ്പിച്ചിട്ടുള്ള നായയെ ആരെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് റിയയുടെ കുടുംബം.

Indian woman searches for missing pet dog in Dubai; Huge prizes for finders

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories