---
title: "'കോ​ഓ​പ​റേ​ഷ​ൻ-3’​; ഒമാൻ-യു.എ.ഇ സംയുക്ത സൈനികാഭ്യാസത്തിന് ദുബൈയിൽ തുടക്കം "
english_title: "Oman-UAE joint military exercise begins in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95637/oman-uae-joint-military-exercise-begins-in-dubai"
published_at: "2023-02-08T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e37a95f15fc_DUBAI_ARMY_PARED.jpg"
keywords: []
---

# 'കോ​ഓ​പ​റേ​ഷ​ൻ-3’​; ഒമാൻ-യു.എ.ഇ സംയുക്ത സൈനികാഭ്യാസത്തിന് ദുബൈയിൽ തുടക്കം 

> **Lead Summary:** **മ​സ്ക​ത്ത്​: **ഒ​മാ​ൻ-​യു.​എ.​ഇ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം ‘കോ​ഓ​പ​റേ​ഷ​ൻ-3’​ന്​ അ​ബൂ​ദ​ബി​യി​ൽ തു​ട​ക്ക​മാ​യി. ഈ ​മാ​സം 16 വ​രെ നീ​ളു​ന്ന​താ​ണ്​ പ​രി​ശീ​ല​നം.

## Article Content

**മ​സ്ക​ത്ത്​: **ഒ​മാ​ൻ-​യു.​എ.​ഇ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം ‘കോ​ഓ​പ​റേ​ഷ​ൻ-3’​ന്​ അ​ബൂ​ദ​ബി​യി​ൽ തു​ട​ക്ക​മാ​യി. ഈ ​മാ​സം 16 വ​രെ നീ​ളു​ന്ന​താ​ണ്​ പ​രി​ശീ​ല​നം.

മ​സ്‌​ക​ത്ത്​ റെ​ജി​മെ​ന്റ്, ഒ​മാ​ൻ റോ​യ​ൽ ആ​ർ​മി​യു​ടെ ഇ​ൻ​ഫ​ൻ​ട്രി ബ്രി​ഡ്ജ് -23, അതിന്റെ സപ്പോർട്ട് ഡിവിഷനുകൾ, റോയൽ എയർഫോഴ്സ് ഓഫ് ഒമാന്റെ വിമാനങ്ങൾ, റോയൽ നേവി ഓഫ് മൊനിൽനിന്നുള്ള കപ്പലുകൾ, യുനൈറ്റഡ് അറബ് എമിറേറ്റ്സിലെ വിവിധ സൈനിക യൂനിറ്റുകൾ എന്നിവയാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.

സുൽത്താൻസ് ആംഡ് ഫോഴ്സ് അറബ്, സൗഹൃദ രാജ്യങ്ങളുമായി സഹകരിച്ച് നടത്തുന്ന വാർഷിക പരിശീലന പരിപാടിയുടെ ഭാഗമായാണ് അഭ്യാസം സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95637/oman-uae-joint-military-exercise-begins-in-dubai)