---
title: "തുർക്കിയയിലെ ഭൂകമ്പം; ഒമാനി പൗരന്മാർ സുരക്ഷിതരെന്ന് അധികൃതർ, ഒമാൻ അനുശോചനം അറിയിച്ചു"
english_title: "Authorities say Omani citizens safe after Turkey earthquake"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95664/authorities-say-omani-citizens-safe-after-turkey-earthquake"
published_at: "2023-02-08T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e38c0de1df4_IBRAHIM_BIN_SULAIMAN_OMAN.jpg"
keywords: []
---

# തുർക്കിയയിലെ ഭൂകമ്പം; ഒമാനി പൗരന്മാർ സുരക്ഷിതരെന്ന് അധികൃതർ, ഒമാൻ അനുശോചനം അറിയിച്ചു

> **Lead Summary:** **മസ്കത്ത്: **തുർക്കിയയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരിലും പരിക്കേറ്റവരിലും ഒമാനി പൗരന്മാർ ഇല്ലെന്ന് തുർക്കിയയിലെ ഒമാൻ എംബസിയുടെ ചുമതലയുള്ള കൗൺസിലർ ഇബ്രാഹിം ബിൻ സുലൈമാൻ പറഞ്ഞു.

## Article Content

**മസ്കത്ത്: **തുർക്കിയയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരിലും പരിക്കേറ്റവരിലും ഒമാനി പൗരന്മാർ ഇല്ലെന്ന് തുർക്കിയയിലെ ഒമാൻ എംബസിയുടെ ചുമതലയുള്ള കൗൺസിലർ ഇബ്രാഹിം ബിൻ സുലൈമാൻ പറഞ്ഞു.

തുർക്കിയയിലുണ്ടായിരുന്ന നിരവധി പേരെ തുടക്കത്തിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, അവരെ ഇപ്പോൾ ഫോണിൽ ലഭ്യമാണ്. തുർക്കിയ പൗരനെ വിവാഹം കഴിച്ച് ഇസ്കെൻഡറൂൺ മേഖലയിൽ താമസിക്കുന്ന ഒമാനി യുവതി സുരക്ഷിതയാണെന്ന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.

ഏത് സഹായത്തിനോ അന്വേഷണത്തിനോ എംബസിയുടെ 90 (5:39) 934 63 64, 90 (539) 934 63 66, 90 (312) 4910940, 90 (312) 499094 312) 4910944 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

സിറിയ, തുർക്കിയ സൈപ്രസ് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളെ ബാധിച്ച ഭൂകമ്പത്തിൽ ഒമാൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തിട്ടുണ്ട്. സിറിയൻ പ്രസിഡന്റ് ഡോ. ബശ്ശാർ അൽ അസദിനും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും ഞാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചന സന്ദേശങ്ങളും അയച്ചു. തെക്കു കിഴക്കൻ തുർക്കിയ സിറിയൻ അതിർത്തിയിൽ കരമൻമാഷ് മേഖലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരുരാജ്യങ്ങളിലുമായി മൂവായിരത്തിലേറെ പേരാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95664/authorities-say-omani-citizens-safe-after-turkey-earthquake)