---
title: "മരുന്ന് ബോക്സുകളിലുണ്ടാകുന്ന പേപ്പറുകൾക്ക് പകരം ക്യൂആർ കോഡ്; 2023 മുതൽ രീതി കൈക്കൊള്ളും "
english_title: "QR code instead of paper on medicine boxes"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95674/qr-code-instead-of-paper-on-medicine-boxes"
published_at: "2023-02-08T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e397b01e622_TABLET_PAPER_QR_CODE.jpg"
keywords: []
---

# മരുന്ന് ബോക്സുകളിലുണ്ടാകുന്ന പേപ്പറുകൾക്ക് പകരം ക്യൂആർ കോഡ്; 2023 മുതൽ രീതി കൈക്കൊള്ളും 

> **Lead Summary:** **മനാമ:** മരുന്ന് ബോക്സുകളിലുണ്ടാകുന്ന മരുന്നിനെ കുറിച്ച് വിശദീകരിക്കുന്ന പ്രിന്റ് ചെയ്ത പേപ്പറുകൾക്ക് പകരം ക്യൂആർ കോഡ് ലഭ്യമാക്കുമെന്ന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ എച്ച് ആർ എ) വ്യക്തമാക്കി.

## Article Content

**മനാമ:** മരുന്ന് ബോക്സുകളിലുണ്ടാകുന്ന മരുന്നിനെ കുറിച്ച് വിശദീകരിക്കുന്ന പ്രിന്റ് ചെയ്ത പേപ്പറുകൾക്ക് പകരം ക്യൂആർ കോഡ് ലഭ്യമാക്കുമെന്ന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ എച്ച് ആർ എ) വ്യക്തമാക്കി.

മരുന്ന് ബോക്സിന് മുകളിൽ പ്രിന്റ് ചെയ്ത ക്യുആർ കോഡ് സ്കാൻ ചെയ്താൽ മരുന്ന് സംബന്ധിച്ച വിവരങ്ങൾ അറിയാൻ കഴിയും.മരുന്നുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ അച്ചടിച്ച പേപ്പറുകളാണ് നിലവിൽ മരുന്നിനോടൊപ്പം ലഭിക്കുന്നത്.

ഇതിനു പകരമായാണ് ഇതിന്റെ ഇലക്ട്രോണിക് രൂപം അവതരിപ്പിക്കുന്നത്. എല്ലാ ജി.സി.സി രാഷ്ട്രങ്ങളിലും 2023 മുതൽ ഈ രീതി കൈക്കൊള്ളാൻ നേരത്തേ തീരുമാനിച്ചിരുന്നതായും എൻ.എച്ച്.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഡോ. മർയം അദ്ബില അൽ ജലാഹിമ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95674/qr-code-instead-of-paper-on-medicine-boxes)