---
title: "വൈദ്യുതി, കുടിവെള്ള മീറ്ററുകൾ സ്മാർട്ടാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു; ഒമാനിൽ കഴിഞ്ഞവർഷം 4.5 ലക്ഷം വൈദ്യുതി മീറ്ററുകൾ സ്മാർട്ടാക്കി "
english_title: "Work on making electricity and drinking water meters smart is in progress in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95687/work-on-making-electricity-and-drinking-water-meters-smart-is-in-progress-in-oman"
published_at: "2023-02-08T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3aead9ab58_MOTER_OMAN.jpg"
keywords: []
---

# വൈദ്യുതി, കുടിവെള്ള മീറ്ററുകൾ സ്മാർട്ടാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു; ഒമാനിൽ കഴിഞ്ഞവർഷം 4.5 ലക്ഷം വൈദ്യുതി മീറ്ററുകൾ സ്മാർട്ടാക്കി 

> **Lead Summary:** **മസ്കത്ത്:** രാജ്യത്തെ വൈദ്യുതി, കുടിവെള്ള മീറ്ററുകൾ സ്മാർട്ടാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. കൃത്യമായ റീഡിങ് ലഭിക്കാൻ ഇത്തരം മീറ്ററുകൾകൊണ്ട് സഹായകമാകും. ഇതിലൂടെ ഏകദേശ യൂട്ടിലിറ്റി ബില്ലുകൾ നൽകുന്നത് ഒഴിവാക്കാനാകും.

## Article Content

**മസ്കത്ത്:** രാജ്യത്തെ വൈദ്യുതി, കുടിവെള്ള മീറ്ററുകൾ സ്മാർട്ടാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. കൃത്യമായ റീഡിങ് ലഭിക്കാൻ ഇത്തരം മീറ്ററുകൾകൊണ്ട് സഹായകമാകും. ഇതിലൂടെ ഏകദേശ യൂട്ടിലിറ്റി ബില്ലുകൾ നൽകുന്നത് ഒഴിവാക്കാനാകും.

കഴിഞ്ഞവർഷം 4.5 ലക്ഷം വൈദ്യുതി മീറ്ററുകളും നാല് ലക്ഷം കുടിവെള്ള മീറ്ററുകളുമാണ് സ്മാർട്ടാക്കിയത്. വൈദ്യുതി ഉപഭോക്താക്കളിൽ മൂന്നര ശതമാനവും വെള്ളത്തിൽ അഞ്ചശതമാനവുമാണ് വർധനവുണ്ടായത്.

മീറ്ററുകൾ സ്മാർട്ടാകുന്നതോടെ നേരിട്ടെത്താതെ തന്നെ ഓരോന്നും പരിശോധിക്കാനും സാധിക്കുമെന്ന് അതോറിറ്റി ഫോർ പബ്ലിക് സർവിസസ് റെഗുലേഷൻ (എ.പി എസ്.ആർ) അറിയിച്ചു.

കുടിവെള്ള കണക്ഷന്റെ നിരക്ക് പുനഃപരിശോധിക്കുമെന്നും ചെയർമാൻ ഡോ. മൻസൂർ അൽ ഹിനായ് അറിയിച്ചു. ജലശുചീകരണ സംവിധാനത്തിന് നിയമപരമായ ചട്ടക്കൂടുകൾ ഒരുക്കുന്നത് അതോറിറ്റിയുടെ ഈ വർഷത്തെ പ്രധാന പദ്ധതികളിലൊന്നാണ്. വൈദ്യുതി വാങ്ങൽ, വിൽപന, ആസൂത്രണ സംവിധാനം എന്നിവ ഉടച്ചുവാർക്കുന്നതിന് അതോറിറ്റി മേൽനോട്ടം വഹിക്കും.

ഒ.ക്യു. ഗ്യാസ് കമ്പനിയുടെ 2024-27 ലത്തെ സാമ്പത്തിക നിയന്ത്രണ സംവിധാനം പുനരവലോകനവും ചെയ്യും.ദോഫാറിലെ ഇലക്ട്രിക് സംവിധാനവുമായി പ്രധാന ഇലക്ട്രിക് സിസ്റ്റം ബന്ധിപ്പിക്കാനുള്ള രണ്ടാം ഘട്ടത്തിലാണ് അധികൃതർ, ഗൾഫ് വൈദ്യുതി ശൃംഖലയുമായി സംയോജിപ്പിക്കാനും ആലോചനയുണ്ട്.

ഇത് യാഥാർഥ്യമായാൽ വൈദ്യുതി സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും വൈദ്യുതി മേഖലയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട മേഖലകളുടെ ചെലവുകൾ കുറക്കാനുമാകും. 2030 ആകുമ്പോഴേക്കും 30 ശതമാനം സാമ്പ്രദായിക ഊർജസ്രോതസ്സുകൾക്ക് പകരം ബദൽ ഊർജം നടപ്പാക്കുമെന്നും ചെയർമാൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95687/work-on-making-electricity-and-drinking-water-meters-smart-is-in-progress-in-oman)