---
title: "സാഹസിക കാഴ്ചകൾ സമ്മാനിച്ച് ടൂർ ഓഫ് ഒമാൻ 11 മുതൽ "
english_title: "Tour of Oman offering adventurous views from 11"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95838/tour-of-oman-offering-adventurous-views-from-11"
published_at: "2023-02-09T13:04:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4a2264380a_TOUR_OF_OMAN_CYCLING.jpg"
keywords: []
---

# സാഹസിക കാഴ്ചകൾ സമ്മാനിച്ച് ടൂർ ഓഫ് ഒമാൻ 11 മുതൽ 

> **Lead Summary:** **മസ്കത്ത്:** വീഥികൾക്ക് ആഘോഷക്കാഴ്ചകൾ സമ്മാനിച്ച് ടൂർ ഓഫ് ഒമാൻ 12-ാം പതിപ്പ് ഫെബ്രുവരി 11 മുതൽ. ഫൈനൽ റൗണ്ടിൽ സൈക്കിൾ റൈഡർമാർ ജബൽ അഖറിൻറെ ചരിവുകളിലൂടെയായിരിക്കും കടന്നുപോകുക എന്നത് ഇത്തവണത്തെ പ്രത്യേകതകളിലൊന്നാണ്.

## Article Content

**മസ്കത്ത്:** വീഥികൾക്ക് ആഘോഷക്കാഴ്ചകൾ സമ്മാനിച്ച് ടൂർ ഓഫ് ഒമാൻ 12-ാം പതിപ്പ് ഫെബ്രുവരി 11 മുതൽ. ഫൈനൽ റൗണ്ടിൽ സൈക്കിൾ റൈഡർമാർ ജബൽ അഖറിൻറെ ചരിവുകളിലൂടെയായിരിക്കും കടന്നുപോകുക എന്നത് ഇത്തവണത്തെ പ്രത്യേകതകളിലൊന്നാണ്.

അതിൽ തന്നെ ആറു കിലോമീറ്റർ ദൂരം 10 ശതമാനത്തിലേറെ ചരിവുള്ളതാണ്. നേരത്തെ ടൂർ ഓഫ് ഒമാൻ സമാപനം മത്ര കോർണിഷിലാണ് നടക്കാറുണ്ടായിരുന്നത്. അഞ്ചു ദിവസം നീളുന്നതാണ് ടൂർ ഓഫ് ഒമാൻ. മിഡിലീസ്റ്റിൽ സൈക്ലിങ് സീസണിന്റെ ആരംഭത്തിനു കൂടിയാണ് ഒമാൻ വേദിയാകുന്നത്.

പുതിയ സൈക്ലിങ് പ്രഫഷനലുകളെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ പറഞ്ഞു. റുസ്താഖ് കോട്ട മുതൽ ഒമാൻ കൺവെൻഷൻ സെന്റർ വരെയാണ് ആദ്യ ഘട്ടം. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നിന്നാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ഖുറിയാതിൽ അവസാനിക്കും. ജബൽ ഹാതിലെ അസാധാരണ ചരിവുകളിലൂടെയായിരിക്കും മൂന്നാം ഘട്ടത്തിൽ താരങ്ങളുടെ റൈഡിങ്.

നാലാം ഘട്ടത്തിലാണ് കൂടുതൽ ദൂരം പിന്നിടേണ്ടത്. 195.5 കി.മീ. ആണ് താരങ്ങളെ കാത്തിരിക്കുന്നത്. ജബൽ അഖ്ദറിന്റെ ചരിവുകളിലാണ് ഫൈനൽ. ശരാശരി 10.5 ശതമാനം ചരിവുള്ള 5.7 കി. മീറ്ററാണ് ജേതാക്കൾ താണ്ടേണ്ടത്. വിദേശ ടീമുകളോടൊപ്പം ഒമാൻ ദേശീയ ടീമും പങ്കെടുക്കും. ഈ വർഷം മസ്കത്ത് ക്ലാസിക് എന്ന മത്സരവും നടക്കും. ഫെബ്രുവരി പത്തിനാണ് ഈ മത്സരം. 173,7 കി.മീ. ദൈർഘ്യം വരുന്നതാണ് മസ്കത്ത് ക്ലാസിക്. അൽ മജിൽനിന്ന് അൽ ബുസ്താനിലേക്കുള്ള റോഡിലൂടെയാണ് മത്സരം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95838/tour-of-oman-offering-adventurous-views-from-11)