---
title: "സൗദിയിൽ നിന്നുള്ള സന്നദ്ധ സേവന സംഘം തുർക്കിയയിലെത്തി; സംഘത്തിലുള്ളത് 20 പേർ "
english_title: "Voluntary service team from Saudi has arrived in Turkey"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95875/voluntary-service-team-from-saudi-has-arrived-in-turkey"
published_at: "2023-02-09T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4c1261b51f_soudi_army_reached_turkey.jpg"
keywords: []
---

# സൗദിയിൽ നിന്നുള്ള സന്നദ്ധ സേവന സംഘം തുർക്കിയയിലെത്തി; സംഘത്തിലുള്ളത് 20 പേർ 

> **Lead Summary:** **ജിദ്ദ: **ഭൂകമ്പത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ സൗദിയിൽ നിന്നുള്ള സന്നദ്ധ സേവന സംഘം തുർക്കിയയിലെത്തി.

## Article Content

**ജിദ്ദ: **ഭൂകമ്പത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ സൗദിയിൽ നിന്നുള്ള സന്നദ്ധ സേവന സംഘം തുർക്കിയയിലെത്തി.

സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും നിർദേശത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് നിരവധി മെഡിക്കൽ സന്നദ്ധ സംഘങ്ങളും സിവിൽ ഡിഫൻസ് ടീമുകളും ഉൾപ്പെടുന്ന സംഘത്തേയും വഹിച്ചുള്ള വിമാനം റിയാദിൽ നിന്ന് തുർക്കിയയിലെത്തിയത്.

തുടക്കിയയിലെ ഭൂകമ്പ ദുരിതബാധിതർക്ക് മാനുഷിക സഹായങ്ങൾ നൽകുന്നതിന് റെഡ് ക്രസൻറിന്റെ കൂടുതൽ ആളുകൾ തുർക്കിയിലേക്ക് പുറപ്പെടാനിരിക്കുകയാണെന്ന് റെഡ്ക്രസന്റ് ഉപമേധാവി ഫഹദ് അൽ ഹുജ്ജാജ് പറഞ്ഞു.

സിവിൽ ഡിഫൻസ്, കിങ് സൽമാൻ റിലീഫ് സെൻറർ എന്നിവയുമായി സഹകരിച്ചാണ് സംഘം പ്രവർത്തിക്കുക. 20 പേരെയാണ് റെഡ് ക്രസന്റ് ഇപ്പോൾ അയച്ചത്.

ഡോക്ടർമാർ, പ്രാഥമിക ശുശ്രൂഷ വിദഗ്ധർ, അടിയന്തിര ചികിത്സാസേവന വിദഗ്ധർ എന്നിവർ അതിലുൾപ്പെടും. അടുത്ത ആഴ്ചയ്ക്കുള്ളിൽ ദുരിതബാധിത പ്രദേശങ്ങളിലെ ആവശ്യങ്ങളെക്കുറിച്ച് പൂർണ ധാരണ നേടാനാണ് ശ്രമിക്കുന്നതെന്നും റെഡ് ക്രസന്റ് മേധാവി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95875/voluntary-service-team-from-saudi-has-arrived-in-turkey)