---
title: "രണ്ടു വയസ്സുകാരി മകളെടുത്ത ടിക്കറ്റിൽ പ്രവാസി നേടിയത് ഒരു ലക്ഷം ദിര്‍ഹം"
english_title: "A non-resident won one lakh dirhams on the ticket taken by his two-year-old daughter"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95920/a-non-resident-won-one-lakh-dirhams-on-the-ticket-taken-by-his-two-year-old-daughter"
published_at: "2023-02-09T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4faa4b7e11_gcc.jpg"
keywords: []
---

# രണ്ടു വയസ്സുകാരി മകളെടുത്ത ടിക്കറ്റിൽ പ്രവാസി നേടിയത് ഒരു ലക്ഷം ദിര്‍ഹം

> **Lead Summary:** ഫെബ്രുവരി മാസം മുഴുവനും ബിഗ് ടിക്കറ്റിലൂടെ ഓരോ ആഴ്ച്ചയും AED 100K വീതം നേടാൻ മൂന്നു പേര്‍ക്ക് അവസരം. ഫെബ്രുവരി ആദ്യ ആഴ്ച്ചയിലെ ഇലക്ട്രോണിക് നറുക്കെടുപ്പിൽ സമ്മാനം നേടിയ മൂന്നുപേരും ഇന്ത്യക്കാരായ പ്രവാസികള്‍.

## Article Content

ഫെബ്രുവരി മാസം മുഴുവനും ബിഗ് ടിക്കറ്റിലൂടെ ഓരോ ആഴ്ച്ചയും AED 100K വീതം നേടാൻ മൂന്നു പേര്‍ക്ക് അവസരം. ഫെബ്രുവരി ആദ്യ ആഴ്ച്ചയിലെ ഇലക്ട്രോണിക് നറുക്കെടുപ്പിൽ സമ്മാനം നേടിയ മൂന്നുപേരും ഇന്ത്യക്കാരായ പ്രവാസികള്‍.

**കലീൽ റഹ്‍മാൻ**

ഫെബ്രുവരിയിലെ ആദ്യ ആഴ്ച്ചയിലെ ഇലക്ട്രോണിക് ഡ്രോ വിജയിയായ കലീൽ റഹ്‍മാൻ കഴിഞ്ഞ 17 വര്‍ഷമായി ദുബായിൽ താമസിക്കുകയാണ്. അഡ്‍മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് ആയി ജോലി നോക്കുന്ന അദ്ദേഹം ഓരോ മാസവും അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമാണ് ടിക്കറ്റ് എടുക്കാറ്.

കഴിഞ്ഞ നാല് വര്‍ഷമായി കലീൽ ഈ പതിവ് തുടരുന്നു. ബിഗ് ടിക്കറ്റിലൂടെ ലഭിച്ച പണത്തിന്‍റെ ഒരു പങ്ക് തിരികെ വീട്ടിലേക്ക് അയക്കുമെന്നാണ് കലീൽ പറയുന്നത്.

** യാസര്‍ ഹമീദ് **

നിലവിൽ കേരളത്തിൽ സ്വന്തം കുടുംബത്തോടൊപ്പം ജീവിക്കുകയാണ് യാസര്‍ ഹമീദ്. കഴിഞ്ഞ രണ്ടു വര്‍ഷമായി സ്വന്തമായി ബിഗ് ടിക്കറ്റ് വാങ്ങുന്ന പതിവാണ് യാസറിനുള്ളത്. ടിക്കറ്റെടുക്കുമ്പോള്‍ എന്നെങ്കിലും താന്‍ വിജയിയായി എന്ന് അറിയിക്കുന്ന ഫോൺകോള്‍ വരുമെന്ന് കാത്തിരിക്കാറുണ്ടെന്നായിരുന്നു യാസറിന്‍റെ പ്രതികരണം.

** ജിജോ ജെ. **

പ്രവാസി ഇന്ത്യക്കാരനായ ജിജോ ജെ. ഒരു ഐ.ടി സ്പെഷ്യലിസ്റ്റാണ്. ഒരു സുഹൃത്തിലൂടെ ഏതാനും മാസങ്ങള്‍ക്ക് മുൻപാണ് ജിജോ ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. രണ്ടുപേരും ചേര്‍ന്ന് ഒരുമിച്ചാണ് ടിക്കറ്റ് എടുക്കാറുള്ളതും. തന്‍റെ രണ്ടു വയസ്സുകാരി മകളാണ് ഇത്തവണ ഏത് നമ്പര്‍ ടിക്കറ്റ് എടുക്കണമെന്ന് തീരുമാനിച്ചതെന്ന് ജിജോ പറയുന്നു. കടം വീട്ടാനാണ് തുക ഉപയോഗിക്കുകയെന്നും ജിജോ പറഞ്ഞു.

ബിഗ് ടിക്കറ്റിലൂടെ അധികം വൈകാതെ ഗ്രാൻഡ് പ്രൈസ് നേടാനാകും എന്നും ജിജോ കരുതുന്നു. ക്യാഷ്, സ്വര്‍ണം, ഡ്രീം കാര്‍...എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റിലൂടെ നേടാനാകുക. ഫെബ്രുവരി മാസം ബിഗ് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ആഴ്ച്ച നറുക്കെടുപ്പുകളിൽ നേരിട്ടു പങ്കെടുക്കാനാകും.

ഓരോ ആഴ്ച്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിൽ വിജയിക്കുന്ന മൂന്നു പേര്‍ക്ക് AED 100K വീതം നേടാം. പ്രൊമോഷൻ കാലയളവിൽ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മാര്‍ച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ AED 15 മില്യൺ ഗ്രാൻഡ് പ്രൈസ് നേടാം. ഫെബ്രുവരി 28വരെ www.bigticket.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ വാങ്ങാം.

നേരിട്ടു ടിക്കറ്റ് എടുക്കാന്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ എയ്ൻ വിമാനത്താവളത്തിലുമുള്ള കൗണ്ടറുകള്‍ സന്ദര്‍ശിക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95920/a-non-resident-won-one-lakh-dirhams-on-the-ticket-taken-by-his-two-year-old-daughter)