---
title: "സൗദിയിൽ കാറുകൾ കൂട്ടിയിടിച്ച്​ മലയാളി ഉൾപ്പടെ രണ്ട്​ പേർക്ക് പരിക്ക് "
english_title: "Two people, including a Malayali, were injured in a car collision in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95941/two-people-including-a-malayali-were-injured-in-a-car-collision-in-saudi-arabia"
published_at: "2023-02-09T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e50fef19722_accident.jpg"
keywords: []
---

# സൗദിയിൽ കാറുകൾ കൂട്ടിയിടിച്ച്​ മലയാളി ഉൾപ്പടെ രണ്ട്​ പേർക്ക് പരിക്ക് 

> **Lead Summary:** **റിയാദ് ​: **സൗദി വടക്കൻ മേഖലയിലെ റഫയിൽ കാറുകൾ കൂട്ടിയിടിച്ച്​ മലയാളി ഉൾപ്പടെ രണ്ട്​ ഇന്ത്യാക്കാർക്ക്​ പരിക്കേറ്റു.

## Article Content

**റിയാദ് ​: **സൗദി വടക്കൻ മേഖലയിലെ റഫയിൽ കാറുകൾ കൂട്ടിയിടിച്ച്​ മലയാളി ഉൾപ്പടെ രണ്ട്​ ഇന്ത്യാക്കാർക്ക്​ പരിക്കേറ്റു.

തൃശൂർ സ്വദേശി ഹാഷിം കാട്ടൂക്കാരൻ റഹീം (34), മധ്യപ്രദേശ്​ സ്വദേശി മുഹമ്മദ്​ ഖാൻ റിയാസ്​ ഷഹബാസ് എന്നിവർക്കാണ്​ ഗുരുതര പരിക്കേറ്റത്​.

നാല്​ ദിവസം മുമ്പ്​ രാത്രിയാണ്​ അപകടം. എതിർദിശകളിൽനിന്ന്​ വന്ന കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. റഫ സെൻട്രൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​ രണ്ടുപേരും.

ഹാഷിം അബോധാവസ്ഥയിലാണെന്നും വെൻറിലേറ്ററിലാണെന്നും ആശുപത്രി വൃത്തങ്ങളിൽനിന്നറിഞ്ഞതായി സാമൂഹികപ്രവർത്തകൻ സലീം കൊടുങ്ങല്ലൂർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95941/two-people-including-a-malayali-were-injured-in-a-car-collision-in-saudi-arabia)