---
title: "ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു "
english_title: "The expatriate Malayali who was undergoing treatment died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95950/the-expatriate-malayali-who-was-undergoing-treatment-died"
published_at: "2023-02-09T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e519943ff40_death.jpg"
keywords: []
---

# ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു 

> **Lead Summary:** **അബൂദബി : **ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശി അബൂദബിയില്‍ മരിച്ചു. കാസര്‍ഗോഡ് കുമ്പള ആരിക്കാടി കുന്നില്‍ ഖിളരിയാ നഗറില്‍ താമസക്കാരനായ മുഹമ്മദ് അന്‍സാരിയാണ്​ മരിച്ചത്.

## Article Content

**അബൂദബി : **ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശി അബൂദബിയില്‍ മരിച്ചു. കാസര്‍ഗോഡ് കുമ്പള ആരിക്കാടി കുന്നില്‍ ഖിളരിയാ നഗറില്‍ താമസക്കാരനായ മുഹമ്മദ് അന്‍സാരിയാണ്​ മരിച്ചത്.

അസുഖത്തെ തുടര്‍ന്ന് 20 ദിവസമായി അബൂദബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.അബൂദബി കെ.എം.സി.സി കുമ്പള പഞ്ചായത്ത് കമ്മിറ്റി ട്രഷററും മത, സാമൂഹിക, രാഷ്ട്രീയ, രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്നു.

ആറ് മാസം മുൻപാണ് നാട്ടില്‍ പോയി തിരികെവന്നത്. മൃതദേഹം വെള്ളിയാഴ്ച രാവിലെയോടെ നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

പെര്‍വായിയിലെ പരേതനായ പള്ളിക്കുഞ്ഞി ഹാജി - സുലൈഖ ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ, അംഗഡിമൊഗര്‍. മക്കള്‍: അര്‍ശാദ് (ദുബൈ), അന്‍വര്‍, അസ്മീറ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95950/the-expatriate-malayali-who-was-undergoing-treatment-died)