---
title: "സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി"
english_title: "The body of an expatriate who died of a heart attack in Saudi Arabia was brought home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95962/the-body-of-an-expatriate-who-died-of-a-heart-attack-in-saudi-arabia-was-brought-home"
published_at: "2023-02-09T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e527971c766_death.jpg"
keywords: []
---

# സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

## Article Content

**റിയാദ് : **സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

ഉത്തർപ്രദേശ് ബറേലി സ്വദേശിയായ ശരീഫ് ഖാന്റെ (43) മൃതദേഹമാണ് അബഹ എയർപോർട്ടില്‍ നിന്ന് ജിദ്ദ വഴി ഡൽഹിയിലേക്ക് കൊണ്ടുപോയത്.

സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യയായ അസീറിലെ തന്മിയ പ്രദേശത്ത് കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്ന ശരീഫ് ഖാന്‍ താമസസ്ഥലത്തു വെച്ചാണ് മരിച്ചത്.

ഏറെക്കാലം പ്രവാസിയായിരുന്ന ശരീഫ് ഖാന്‍ പുതിയ വിസയിൽ ഒരു വർഷം മുമ്പാണ് വീണ്ടും ജോലി തേടിയെത്തിയത്.

ഭാര്യയും മൂന്നു മക്കളുമുണ്ട്. തുടര്‍ നടപടികള്‍ പൂർത്തിയാക്കാൻ കെ.എം.സി.സി ലീഗല്‍ സെല്‍ ചെയർമാൻ ഇബ്രാഹിം പട്ടാമ്പി സഹായത്തിനുണ്ടായിരുന്നു. ഭാര്യ - ഉജാമ ബീഗം. മക്കള്‍ - ഫായിസ്, ഫൈസല്‍, ഇഷാം. സഹോദരങ്ങള്‍ - റഹീസ് ഖാന്‍, ബാബു ഖാന്‍, ബുദ്ദു ഖാൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95962/the-body-of-an-expatriate-who-died-of-a-heart-attack-in-saudi-arabia-was-brought-home)