---
title: "ത്വാഇഫിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്​ നാല്​​ മരണം"
english_title: "Four killed in Twaif vehicle collision"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95971/four-killed-in-twaif-vehicle-collision"
published_at: "2023-02-09T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e53182b6f60_aswq.jpg"
keywords: []
---

# ത്വാഇഫിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്​ നാല്​​ മരണം

> **Lead Summary:** ** ജിദ്ദ**: ത്വാഇഫിന്​ വടക്ക്​ വ്യാഴാഴ്​ച രാവിലെ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല്​ പേർ മരിച്ചു.

## Article Content

** ജിദ്ദ**: ത്വാഇഫിന്​ വടക്ക്​ വ്യാഴാഴ്​ച രാവിലെ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല്​ പേർ മരിച്ചു.

രണ്ട്​ വനിത അധ്യാപകരും ഇരു വാങ്ങളിലെയും ഡ്രൈവർമാരും ആണ്​​ മരിച്ചത്​.വനിത അധ്യപകർ ത്വാഇഫിൽ നിന്ന്​ 160 കിലോമീറ്റർ വടക്ക്​ ജോലി സ്ഥലത്തേക്ക്​ പോകുകയായിരുന്നു.

അതിനിടയിലാണ്​ ഇവർ സഞ്ചരിച്ച​ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച്​ അപകടമുണ്ടായത്​.എല്ലാവരും സംഭവസ്ഥലത്ത്​ മരിച്ചു. സംഭവ നടന്ന ഉടനെ ബന്ധ​പ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ആവശ്യമായ നടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95971/four-killed-in-twaif-vehicle-collision)