---
title: "സൗദിയിൽ ഉൽക്ക വീണു "
english_title: "A meteorite fell in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95986/a-meteorite-fell-in-saudi-arabia"
published_at: "2023-02-10T06:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e59c8b916e9_ulka.jpg"
keywords: []
---

# സൗദിയിൽ ഉൽക്ക വീണു 

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറുള്ള ദവാദ്മിയിൽ ഉൽക്ക വീണു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വലിയ ശബ്ദത്തോടെ നജ്ദ് ഭാഗത്ത് ഉല്‍ക്ക പതിക്കുന്നത് കണ്ടെന്നും പ്രകമ്പനം അനുഭവപ്പെട്ടെന്നും പലരും സാക്ഷ്യപ്പെടുത്തിയെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഹുസൈന്‍ അറിയിച്ചു.

## Article Content

**റിയാദ് : **സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറുള്ള ദവാദ്മിയിൽ ഉൽക്ക വീണു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വലിയ ശബ്ദത്തോടെ നജ്ദ് ഭാഗത്ത് ഉല്‍ക്ക പതിക്കുന്നത് കണ്ടെന്നും പ്രകമ്പനം അനുഭവപ്പെട്ടെന്നും പലരും സാക്ഷ്യപ്പെടുത്തിയെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഹുസൈന്‍ അറിയിച്ചു.

ഉല്‍ക്കാശില നിലത്തു വീഴുകയും അതിന്റെ ഭാഗങ്ങള്‍ ചിതറിക്കിടക്കുകയും ചെയ്തതിന്റെ വിഡിയോ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സാധാരണ ഉല്‍ക്കയേക്കാള്‍ പ്രകാശമുള്ള ഈ ഉല്‍ക്ക ഉച്ചത്തിലുള്ള ശബ്ദത്തിന്റെ അകമ്പടിയോടെയാണ് ഭൗമോപരിതലത്തിലെത്തിയതെന്നും പലരും ഇത് കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ജിദ്ദ ജ്യോതി ശാസ്ത്ര സൊസൈറ്റിതലവൻ മാജിദ് ആല്‍സഹ്‌റ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95986/a-meteorite-fell-in-saudi-arabia)