---
title: "സന്ദർശന വിസയിലെത്തിയ മലയാളി വയോധിക സൗദിയിൽ നിര്യാതയായി"
english_title: "A Malayali elderly woman who came on a visit visa passed away in Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95987/a-malayali-elderly-woman-who-came-on-a-visit-visa-passed-away-in-saudi"
published_at: "2023-02-10T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e59d61e7c7f_death.jpg"
keywords: []
---

# സന്ദർശന വിസയിലെത്തിയ മലയാളി വയോധിക സൗദിയിൽ നിര്യാതയായി

> **Lead Summary:** **റിയാദ്​: **സന്ദർശന വിസയിലെത്തിയ മലയാളി വയോധിക സൗദിയിൽ നിര്യാതയായി. തിരുവനന്തപുരം വട്ടിയൂർക്കാവ് നെട്ടയം സ്വദേശിനി പപ്പാട് ഭാരത് നഗർ റഹ്‌മാൻ വീട്ടിൽ സൈനബ റിയാദിൽനിന്ന്​ 200 കിലോമീറ്ററകലെ അൽഖുവയ്യയിലാണ്​ ഹൃദയാഘാതം മൂലം മരിച്ചത്​.

## Article Content

**റിയാദ്​: **സന്ദർശന വിസയിലെത്തിയ മലയാളി വയോധിക സൗദിയിൽ നിര്യാതയായി. തിരുവനന്തപുരം വട്ടിയൂർക്കാവ് നെട്ടയം സ്വദേശിനി പപ്പാട് ഭാരത് നഗർ റഹ്‌മാൻ വീട്ടിൽ സൈനബ റിയാദിൽനിന്ന്​ 200 കിലോമീറ്ററകലെ അൽഖുവയ്യയിലാണ്​ ഹൃദയാഘാതം മൂലം മരിച്ചത്​.

അൽഖുവയ്യയിലുള്ള മകൻ ഷഫീഖി​െൻറ അടുത്ത്​ സന്ദർശനവിസയിലെത്തിയ അവർ അസുഖബാധിതയായി അൽ ഖുവയ്യ ജനറൽ ആശുപത്രിയിൽ രണ്ടാഴ്​ചയായി ചികിത്സയിൽ ആയിരുന്നു.

പിതാവ്: പീർമുഹമ്മദ്‌, മാതാവ്: നൂഹ് പാത്തുമ്മ. മൃതദേഹം അൽ ഖുവയ്യയിൽ ഖബറടക്കും. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ മകൻ ഷഫീക്കിനെ സഹായിക്കാൻ അൽ ഖുവയ്യ കെ.എം.സി.സി ഭാരവാഹികളും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജുനൈദ് താനൂർ എന്നിവരും രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95987/a-malayali-elderly-woman-who-came-on-a-visit-visa-passed-away-in-saudi)