---
title: "യു.​എ.​ഇ വ​നി​ത ടൂ​റി​ന്​ തു​ട​ക്കം; അ​ഭി​വാ​ദ്യ​വു​മാ​യി ശൈ​ഖ്​ മു​ഹ​മ്മദ്"
english_title: "UAE Women's Tour Begins; Greetings Sheikh Muhammad"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96004/uae-womens-tour-begins-greetings-sheikh-muhammad"
published_at: "2023-02-10T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5bec9912bb__vanitha_tour.jpg"
keywords: []
---

# യു.​എ.​ഇ വ​നി​ത ടൂ​റി​ന്​ തു​ട​ക്കം; അ​ഭി​വാ​ദ്യ​വു​മാ​യി ശൈ​ഖ്​ മു​ഹ​മ്മദ്

> **Lead Summary:** **ദു​ബൈ: **മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ വ​നി​ത സൈ​ക്ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പാ​യ യു.​എ.​ഇ വ​നി​ത ടൂ​റി​ന്​ തു​ട​ക്കം. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ 20 ടീ​മു​ക​ളി​ലാ​യി 120 റൈ​ഡ​ർ​മാ​രാ​ണ്​ പ​​ങ്കെ​ടു​ക്കു​ന്ന​ത്.

## Article Content

**ദു​ബൈ: **മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ വ​നി​ത സൈ​ക്ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പാ​യ യു.​എ.​ഇ വ​നി​ത ടൂ​റി​ന്​ തു​ട​ക്കം. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ 20 ടീ​മു​ക​ളി​ലാ​യി 120 റൈ​ഡ​ർ​മാ​രാ​ണ്​ പ​​ങ്കെ​ടു​ക്കു​ന്ന​ത്.

ആ​ദ്യ ദി​വ​സം ത​ന്നെ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം റോ​ഡ​രി​കി​ൽ ‘പ്ര​ത്യ​ക്ഷ​പ്പെ​ട്ടു’. ബു ​ക​ദ്ര പാ​ല​ത്തി​ന​രി​കി​ൽ​നി​ന്നാ​ണ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ടൂ​റി​നെ അ​ഭി​വാ​ദ്യം ചെ​യ്ത​ത്.

അ​ബൂ​ദ​ബി സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ടൂ​ർ എ​ല്ലാ എ​മി​റേ​റ്റി​ലും എ​ത്തും. ആ​ദ്യ ഘ​ട്ടം റാ​ശി​ദ്​ പോ​ർ​ട്ടി​ൽ​നി​ന്ന്​ തു​ട​ങ്ങി 109 കി​ലോ​മീ​റ്റ​ർ ന​ഗ​രം ചു​റ്റി ദു​ബൈ ഹാ​ർ​ബ​റി​ൽ സ​മാ​പി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96004/uae-womens-tour-begins-greetings-sheikh-muhammad)