---
title: "സൗദിയിൽ പകർച്ചപ്പനിക്കെതിരെ കുത്തിവെപ്പ്​ എടുക്കാൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ ആഹ്വാനം"
english_title: "Ministry of Health calls for vaccination against pandemic flu in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/9603/ministry-of-health-calls-for-vaccination-against-pandemic-flu-in-saudi-arabia"
published_at: "2021-11-09T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6189d9eaad7e8_injection.jpg"
keywords: []
---

# സൗദിയിൽ പകർച്ചപ്പനിക്കെതിരെ കുത്തിവെപ്പ്​ എടുക്കാൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ ആഹ്വാനം

> **Lead Summary:** **ജിദ്ദ: **സൗദി അറേബ്യയിൽ കാലികമായുണ്ടാകുന്ന പകർച്ചപ്പനിക്കെതിരെ (സീസണൽ ഇൻഫ്ലുവൻസ) പ്രതിരോധ കുത്തിവെപ്പ്​ എടുക്കാൻ രാജ്യത്തെ പൗരന്മാരോടും വിദേശികളോടും ആരോഗ്യ മന്ത്രാലയത്തിന്‍റെ ആഹ്വാനം. ഏറ്റവും അടുത്തുള്ള മെഡിക്കൽ സെൻററുകളിൽ വാക്​സിൻ ലഭ്യമാണ്​.പകർച്ചപ്പനിക്കെതിരായ വാക്സിൻ സുരക്ഷിതവും സൗജന്യവുമാണ്​.

## Article Content

**ജിദ്ദ: **സൗദി അറേബ്യയിൽ കാലികമായുണ്ടാകുന്ന പകർച്ചപ്പനിക്കെതിരെ (സീസണൽ ഇൻഫ്ലുവൻസ) പ്രതിരോധ കുത്തിവെപ്പ്​ എടുക്കാൻ രാജ്യത്തെ പൗരന്മാരോടും വിദേശികളോടും ആരോഗ്യ മന്ത്രാലയത്തിന്‍റെ ആഹ്വാനം. ഏറ്റവും അടുത്തുള്ള മെഡിക്കൽ സെൻററുകളിൽ വാക്​സിൻ ലഭ്യമാണ്​.പകർച്ചപ്പനിക്കെതിരായ വാക്സിൻ സുരക്ഷിതവും സൗജന്യവുമാണ്​.

പാർശ്വഫലങ്ങളൊന്നുമില്ലെന്നും ലോകത്തെ എല്ലാ രാജ്യങ്ങളിലും വർഷങ്ങളായി അതിന്‍റെ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.വാക്‌സിൻ എടുക്കുക, തിരക്കുള്ള സ്ഥലങ്ങളിൽനിന്ന്​ മാറിനിൽക്കുക, കൈകൾ നന്നായി കഴുകുക, കണ്ണും വായും നേരിട്ട് സ്​പർശിക്കുന്നത്​ ഒഴിവാക്കുക, തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടിഷ്യൂ പേപ്പർ ഉപയോഗിക്കുക, സ്ഥലത്തിന്‍റെ ശുചിത്വം ഉറപ്പാക്കുക എന്നിവയാണ് പകർച്ചപ്പനി തടയാനുള്ള പ്രതിരോധ മാർഗങ്ങളാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവെപ്പ്​ എടുക്കാൻ ആരോഗ്യ മന്ത്രാലയം ബോധവത്​കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്​. രോഗം ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകൾ, രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകൾ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ, പൊതുസമൂഹത്തിലെ അംഗങ്ങൾ എന്നിവരെ ലക്ഷ്യമിട്ടാണ്​ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്​.

ആരോഗ്യ കേന്ദ്രങ്ങൾ വഴി വാക്സിൻ എടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കാനും രോഗബാധിതരുടെയും പകർച്ചപ്പനി കാരണം ആശുപത്രിയിൽ കഴിയുന്ന രോഗികളുടെയും എണ്ണം കുറക്കാനുമാണ്​ കാമ്പയിനിലൂടെ ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/9603/ministry-of-health-calls-for-vaccination-against-pandemic-flu-in-saudi-arabia)