---
title: "ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി കെ.​കെ.​ഐ.​സി. റി​ലീ​ഫ് ശേ​ഖ​ര​ണം സംഘടിപ്പിക്കാൻ തീരുമാനം "
english_title: "Relief collection for earthquake victims"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96048/relief-collection-for-earthquake-victims"
published_at: "2023-02-10T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5ed197db20_RILIEF_SHEKHARANAM_KUWAIT.jpg"
keywords: []
---

# ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി കെ.​കെ.​ഐ.​സി. റി​ലീ​ഫ് ശേ​ഖ​ര​ണം സംഘടിപ്പിക്കാൻ തീരുമാനം 

> **Lead Summary:** **കുവൈത്ത് സിറ്റി: **തുർക്കിയയിലും സിറിയയിലും ഭൂകമ്പത്താൽ ദുരിതമനുഭവിക്കുന്നവർക്കായി റിലീഫ് സംഘടിപ്പിക്കാൻ തീരുമാനിച്ചതായി കേരള ഇസ്ലാഹി സെന്റർ അറിയിച്ചു.

## Article Content

**കുവൈത്ത് സിറ്റി: **തുർക്കിയയിലും സിറിയയിലും ഭൂകമ്പത്താൽ ദുരിതമനുഭവിക്കുന്നവർക്കായി റിലീഫ് സംഘടിപ്പിക്കാൻ തീരുമാനിച്ചതായി കേരള ഇസ്ലാഹി സെന്റർ അറിയിച്ചു.

പാർപ്പിടവും ജീവനോപാധികളും ജീവിതസാമഗ്രികളും നഷ്ടപ്പെട്ടതിനുപുറമെ, പരിക്കും തണുപ്പും വിശപ്പും കൊണ്ട് കഷ്ടപ്പെടുന്ന ദുരിത ബാധിതർക്ക് കഴിയുന്ന സഹായമെത്തിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് സംഘടന ഓർമപ്പെടുത്തി.

സഹായം ശേഖരിച്ച് ജംഇയ്യത്ത് ഇഹ്യാഉത്തുറാസ് അൽ ഇസ്ലാമിയുമായി സഹകരിച്ച് ദുരിത മേഖലകളിൽ എത്തിക്കാനാണ് പദ്ധതി.

ഫോൺ 97557018, 66977038, 99392791

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96048/relief-collection-for-earthquake-victims)