---
title: "'ടൂർ ഓഫ് ഒമാൻ'; സൈക്കിൾ റേസിന് ശനിയാഴ്ച തുടക്കമാകും,  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി  "
english_title: "The Tour of Oman cycle race will begin on Saturday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96084/the-tour-of-oman-cycle-race-will-begin-on-saturday"
published_at: "2023-02-10T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e609746aaa4_TOUR_OF_OMAN.jpg"
keywords: []
---

# 'ടൂർ ഓഫ് ഒമാൻ'; സൈക്കിൾ റേസിന് ശനിയാഴ്ച തുടക്കമാകും,  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി  

> **Lead Summary:** **മസ്‌കത്ത്: **'ടൂർ ഓഫ് ഒമാൻ സൈക്കിൾ റേസിന് ശനിയാഴ്ച തുടക്കമാകും. അഞ്ചു ദിവസങ്ങളിലായാണ് മത്സരം നടക്കുന്നത്. റൈഡർമാർ കടന്നുപോകുന്ന പാതകളിൽ ഗതാഗത നിയന്ത്രണം ആർ.ഒ.പി ഏർപ്പെടുത്തിയിട്ടുണ്ട്.

## Article Content

**മസ്‌കത്ത്: **'ടൂർ ഓഫ് ഒമാൻ സൈക്കിൾ റേസിന് ശനിയാഴ്ച തുടക്കമാകും. അഞ്ചു ദിവസങ്ങളിലായാണ് മത്സരം നടക്കുന്നത്. റൈഡർമാർ കടന്നുപോകുന്ന പാതകളിൽ ഗതാഗത നിയന്ത്രണം ആർ.ഒ.പി ഏർപ്പെടുത്തിയിട്ടുണ്ട്.

റോഡിൻറെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് പൊലീസ് അറിയിച്ചു. ഇത്തവണത്തെ പരിപാടിയുടെ പ്രത്യേകതകളിലൊന്നായ മസ്കത്ത് ക്ലാസിക് മത്സരം വെള്ളിയാഴ്ച നടക്കും.

അൽ മൗജിൽനിന്ന് അൽ ബുസ്താനിലേക്കുള്ള റോഡിലൂടെയാണ് മത്സരം. 173.7 കി.മീ ദൈർഘ്യം വരുന്നതാണ് മസ്കത്ത് ക്ലാസിക്. ഇതിനുള്ള ഒരുക്കം പൂർത്തിയായിട്ടുണ്ട്.

റുസ്താഖ് കോട്ട മുതൽ ഒമാൻ കൺവെൻഷൻ സെന്റർ വരെയുള്ള 147.4 കിലോമീറ്റർ ദൂരമാണ് ടൂർ ഓഫ് ഒമാൻറെ ആദ്യ ഘട്ടം. ഒമാൻ നാഷനൽ ടീം ഉൾപ്പെടെ 18 ടീമുകൾ ഇത്തവണ മത്സരത്തിനുണ്ടാകും. 830 കിലോമീറ്ററാണ് ആകെ മത്സര ദൂരം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96084/the-tour-of-oman-cycle-race-will-begin-on-saturday)