---
title: "അൽ ദെഹെയ്‌ലിയാത്ത് സൈനിക ക്യാംപിന് പുതിയ കെട്ടിടങ്ങൾ"
english_title: "New buildings for Al Dehaleyat military camp"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96094/new-buildings-for-al-dehaleyat-military-camp"
published_at: "2023-02-10T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e60ffc73b89_dhooha.jpg"
keywords: []
---

# അൽ ദെഹെയ്‌ലിയാത്ത് സൈനിക ക്യാംപിന് പുതിയ കെട്ടിടങ്ങൾ

> **Lead Summary:** **ദോഹ**: അൽ ദെഹെയ്‌ലിയാത്ത് സൈനിക ക്യാംപിൽ പുതിയ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ്, റിമോട്ട് സെൻസിങ് കെട്ടിടങ്ങൾ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു.

## Article Content

**ദോഹ**: അൽ ദെഹെയ്‌ലിയാത്ത് സൈനിക ക്യാംപിൽ പുതിയ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ്, റിമോട്ട് സെൻസിങ് കെട്ടിടങ്ങൾ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു.

ഖത്തരി അമീരി സിഗ്‌നൽ കോർപ്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയുടേതാണ് കെട്ടിടങ്ങൾ.കെട്ടിടങ്ങളിലെ അത്യാധുനിക സുരക്ഷാ വാർത്താവിനിമയ സൗകര്യങ്ങൾ,ഉപകരണങ്ങൾ, പുതിയ സാങ്കേതിക വിദ്യകൾ, വാർത്താവിനിമയ മെക്കാനിസം എന്നിവയെല്ലാം അമീർ വിലയിരുത്തി.

ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയ, സൈനിക ഉദ്യോഗസ്ഥർ, മന്ത്രിമാർ, സായുധ സേനാ തലവന്മാർ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96094/new-buildings-for-al-dehaleyat-military-camp)