---
title: "അരലക്ഷത്തിലധികം ലഹരി ഗുളികകൾ കൈവശം വെച്ച നാലുപേർ അറസ്റ്റിൽ"
english_title: "Four people were arrested for possessing more than half a million drugs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96149/four-people-were-arrested-for-possessing-more-than-half-a-million-drugs"
published_at: "2023-02-10T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e64e31f0aff_arrest.jpg"
keywords: []
---

# അരലക്ഷത്തിലധികം ലഹരി ഗുളികകൾ കൈവശം വെച്ച നാലുപേർ അറസ്റ്റിൽ

> **Lead Summary:** **റിയാദ് : **ലഹരി ഗുളികളുടെ വന്‍ശേഖരവുമായി നാല് പേര്‍ സൗദി അറേബ്യയില്‍ അറസ്റ്റിലായി. 63,000 ആംഫെറ്റാമൈൻ (ലഹരി) ഗുളികകൾ കൈവശം വെച്ച നാല് പേരെയാണ് സൗദി അധികൃതർ അറസ്റ്റ് ചെയ്‍തത്.

## Article Content

**റിയാദ് : **ലഹരി ഗുളികളുടെ വന്‍ശേഖരവുമായി നാല് പേര്‍ സൗദി അറേബ്യയില്‍ അറസ്റ്റിലായി. 63,000 ആംഫെറ്റാമൈൻ (ലഹരി) ഗുളികകൾ കൈവശം വെച്ച നാല് പേരെയാണ് സൗദി അധികൃതർ അറസ്റ്റ് ചെയ്‍തത്.

രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിലായിരുന്നു സംഭവം. സൗദി നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

6.30 ലക്ഷം ഡോളർ മുതൽ 18 ലക്ഷം ഡോളർ വരെ വിലയുള്ളതാണ് ഈ ഗുളികകൾ. തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി നാലു പേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96149/four-people-were-arrested-for-possessing-more-than-half-a-million-drugs)