---
title: "ചികിത്സയിലായിരുന്ന വയനാട് സ്വദേശി യുഎഇയില്‍ മരിച്ചു "
english_title: "A native of Wayanad who was undergoing treatment died in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96200/a-native-of-wayanad-who-was-undergoing-treatment-died-in-uae"
published_at: "2023-02-10T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e675f7be5e7_death_gcc.jpg"
keywords: []
---

# ചികിത്സയിലായിരുന്ന വയനാട് സ്വദേശി യുഎഇയില്‍ മരിച്ചു 

> **Lead Summary:** **അബുദാബി: **യുഎഇയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. വയനാട് തൃക്കൈപ്പറ്റ തെങ്ങനാ മോളോത്ത് ജിതിന്‍ വര്‍ഗീസ് ആണ് മരിച്ചത്.

## Article Content

**അബുദാബി: **യുഎഇയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. വയനാട് തൃക്കൈപ്പറ്റ തെങ്ങനാ മോളോത്ത് ജിതിന്‍ വര്‍ഗീസ് ആണ് മരിച്ചത്.

അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന ജീതിന്‍ വര്‍ഗീസിനെ താമസ സ്ഥലത്ത് അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെയായിരുന്നു അന്ത്യം. മേപ്പാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.വി കുഞ്ഞിന്റെയും വാഴവറ്റ എ.യു.പി സ്‍കൂള്‍ അധ്യാപികയായ ലിസിയുടെയും മകനാണ്.സഹോദരി - ചിഞ്ചു അജി.

നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ശനിയാഴ്ച വീട്ടിലെത്തിക്കുന്ന മൃതദേഹം നടപടികള്‍ വൈകുന്നേരത്തോടെ സംസ്‍കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96200/a-native-of-wayanad-who-was-undergoing-treatment-died-in-uae)