---
title: "സന്ദര്‍ശക വിസയില്‍ യു.എ.ഇയിലെത്തിയ   മലപ്പുറം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി "
english_title: "A native of Malappuram, who came to the UAE on a visitor's visa, passed away in Ras Al Khaimah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96201/a-native-of-malappuram-who-came-to-the-uae-on-a-visitors-visa-passed-away-in-ras-al-khaimah"
published_at: "2023-02-10T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e6787ec0bfc_gcc_death_1.jpg"
keywords: []
---

# സന്ദര്‍ശക വിസയില്‍ യു.എ.ഇയിലെത്തിയ   മലപ്പുറം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി 

> **Lead Summary:** **റാസല്‍ഖൈമ: **സന്ദര്‍ശക വിസയില്‍ ചൊവ്വാഴ്ച്ച യു.എ.ഇയിലെത്തിയ മലപ്പുറം പുത്തന്‍ പീടിക ഊരകം മനീറിയില്‍ വീട്ടില്‍ സയ്യിദ് സഹല്‍ കോയ തങ്ങള്‍ റാസല്‍ഖൈമയില്‍ നിര്യാതനായി.

## Article Content

**റാസല്‍ഖൈമ: **സന്ദര്‍ശക വിസയില്‍ ചൊവ്വാഴ്ച്ച യു.എ.ഇയിലെത്തിയ മലപ്പുറം പുത്തന്‍ പീടിക ഊരകം മനീറിയില്‍ വീട്ടില്‍ സയ്യിദ് സഹല്‍ കോയ തങ്ങള്‍ റാസല്‍ഖൈമയില്‍ നിര്യാതനായി.

ശാരീരിക അസ്വാസ്ഥ്യത്തത്തെുടര്‍ന്ന് വെള്ളിയാഴ്ച്ച റാക് ഉബൈദുല്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെ വൈകുന്നേരം ആറരയോടെയായിരുന്നു അന്ത്യം.

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലത്തെിക്കുമെന്ന് റാക് കെ.എം.സി.സി. പ്രവര്‍ത്തകര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96201/a-native-of-malappuram-who-came-to-the-uae-on-a-visitors-visa-passed-away-in-ras-al-khaimah)