---
title: "സൗദി അറേബ്യയില്‍ ആദ്യത്തെ ഇലക്ട്രിക് പാസഞ്ചർ ബസ് സർവീസ് തുടങ്ങി"
english_title: "First electric passenger bus service started in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96224/first-electric-passenger-bus-service-started-in-saudi-arabia"
published_at: "2023-02-11T07:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e6f154629ad_1gcc.jpg"
keywords: []
---

# സൗദി അറേബ്യയില്‍ ആദ്യത്തെ ഇലക്ട്രിക് പാസഞ്ചർ ബസ് സർവീസ് തുടങ്ങി

> **Lead Summary:** **റിയാദ്**: സൗദിയിലെ ആദ്യ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസ് ഖാലിദിയ - ബലദ് റൂട്ടിൽ ആരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ വ്യാഴാഴ്ച നടന്നെങ്കിലും റെഗുലർ സർവിസ് പൊതു ഗതാഗത അതോറിറ്റിക്ക് കീഴിൽ ആരംഭിച്ചത് ബുധനാഴ്ചയാണ്.

## Article Content

**റിയാദ്**: സൗദിയിലെ ആദ്യ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസ് ഖാലിദിയ - ബലദ് റൂട്ടിൽ ആരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ വ്യാഴാഴ്ച നടന്നെങ്കിലും റെഗുലർ സർവിസ് പൊതു ഗതാഗത അതോറിറ്റിക്ക് കീഴിൽ ആരംഭിച്ചത് ബുധനാഴ്ചയാണ്.

മദീന റോഡിലുടെ കടന്നു പോകുന്ന ബസ് അമീർ സഊദ് അൽഫൈസൽ റോഡ് വഴി ഖാലിദിയക്കും ബലദിനുമിടയിൽ പ്രതിദിന സർവിസ് നടത്തും. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാണ് ഓടുന്നത്. ബസ് ഒറ്റ ചാർജ്ജിൽ 300 കിലോമീറ്റർ ദൂരം സഞ്ചരിക്കും.

ഈ ട്രിപ്പ് വിജയകരമായാൽ മറ്റ് മേഖലകളിൽ കൂടി പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകൾ റോഡിലിറക്കാനാണ് പൊതുഗതാഗത അതോറിറ്റി ഉദ്ദേശിക്കുന്നത്. മാർച്ചിൽ റിയാദിൽ ഇലക്ട്രിക് പാസഞ്ചർ ബസുകൾ സർവിസ് ആരംഭിക്കുമെന്നു അതോറിറ്റി മേധാവി റുമൈഹ് അൽ റുമൈഹ് അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96224/first-electric-passenger-bus-service-started-in-saudi-arabia)