---
title: "റ​മ​ദാ​ന്‍ മാ​സം ക്ലാ​സു​ക​ൾ ഓ​ണ്‍ലൈ​ന്‍ ആ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം"
english_title: "Classes must be online during the month of Ramadan"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96239/classes-must-be-online-during-the-month-of-ramadan"
published_at: "2023-02-11T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7165593098_online_class.jpg"
keywords: []
---

# റ​മ​ദാ​ന്‍ മാ​സം ക്ലാ​സു​ക​ൾ ഓ​ണ്‍ലൈ​ന്‍ ആ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി : **റ​മ​ദാ​ന്‍ മാ​സ​ത്തി​ലെ തി​ര​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ക്ലാ​സു​ക​ൾ ഓ​ണ്‍ലൈ​ന്‍ ആ​ക്ക​ണ​മെ​ന്ന് പാ​ര്‍ല​മെ​ന്റ് അം​ഗം ഹം​ദാ​ൻ അ​ൽ അ​സ്മി.

## Article Content

**കു​വൈ​ത്ത് സി​റ്റി : **റ​മ​ദാ​ന്‍ മാ​സ​ത്തി​ലെ തി​ര​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ക്ലാ​സു​ക​ൾ ഓ​ണ്‍ലൈ​ന്‍ ആ​ക്ക​ണ​മെ​ന്ന് പാ​ര്‍ല​മെ​ന്റ് അം​ഗം ഹം​ദാ​ൻ അ​ൽ അ​സ്മി.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും സ​ര്‍ക്കാ​ര്‍- സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ഒ​രേ സ​മ​യം ക​ഴി​യു​ന്ന​തി​നാ​ല്‍ റോ​ഡു​ക​ളി​ല്‍ ക​ടു​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്.

നോ​മ്പെ​ടു​ത്ത വി​ദ്യാ​ര്‍ഥി​ക​ള്‍ മ​ണി​ക്കൂ​റു​ക​ള്‍ തി​ര​ക്കി​ല്‍പ്പെ​ട്ട് റോ​ഡു​ക​ളി​ല്‍ ചെ​ല​വ​ഴി​ക്കു​ന്ന​ത് ശാ​രീ​രി​ക-​മാ​ന​സി​ക സം​ഘ​ര്‍ഷ​ത്തി​ന് ഇ​ട​യാ​ക്കും.

കോ​വി​ഡ് സ​മ​യ​ത്ത് ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ​തു​പോ​ലെ റ​മ​ദാ​ൻ മാ​സ​വും പ​ഠ​നം ഓ​ണ്‍ലൈ​ന്‍ ആ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​ക്കാ​ര്യം ഹം​ദാ​ൻ അ​ൽ അ​സ്മി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96239/classes-must-be-online-during-the-month-of-ramadan)