---
title: "മഴ വർധിപ്പിക്കാനുള്ള മാർഗം കയ്യിലുണ്ടോ? 18 കോടി രൂപ സ്വന്തമാക്കാം,ഗവേഷകരെ ക്ഷണിച്ച് യുഎഇ റിസർച്ച് സെന്റർ"
english_title: "UAE Research Center invites researchers"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96388/uae-research-center-invites-researchers"
published_at: "2023-02-11T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7aa18d307b_UAE_RAIN.jpg"
keywords: []
---

# മഴ വർധിപ്പിക്കാനുള്ള മാർഗം കയ്യിലുണ്ടോ? 18 കോടി രൂപ സ്വന്തമാക്കാം,ഗവേഷകരെ ക്ഷണിച്ച് യുഎഇ റിസർച്ച് സെന്റർ

> **Lead Summary:** **ദുബായ് : **മഴ വർധിപ്പിക്കാനുള്ള മാർഗം കയ്യിലുണ്ടോ? 18 കോടി രൂപ സ്വന്തമാക്കാം. മഴയുടെ അളവ് വർധിപ്പിക്കാനും മഴ മേഘങ്ങൾ വർധിപ്പിക്കാനും കഴിയുന്ന പഠന ഗവേഷണത്തിനു യുഎഇയുടെ റിസർച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്മെന്റ് സയൻസ് ആണ് ഗവേഷകരെ ക്ഷണിച്ചിരിക്കുന്നത്.

## Article Content

**ദുബായ് : **മഴ വർധിപ്പിക്കാനുള്ള മാർഗം കയ്യിലുണ്ടോ? 18 കോടി രൂപ സ്വന്തമാക്കാം. മഴയുടെ അളവ് വർധിപ്പിക്കാനും മഴ മേഘങ്ങൾ വർധിപ്പിക്കാനും കഴിയുന്ന പഠന ഗവേഷണത്തിനു യുഎഇയുടെ റിസർച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്മെന്റ് സയൻസ് ആണ് ഗവേഷകരെ ക്ഷണിച്ചിരിക്കുന്നത്.

3 വർഷത്തെ ഗവേഷണ പരിപാടിയിൽ ഓരോ വർഷവും 12.39 കോടി രൂപയാണ് ഗ്രാന്റ്. ഏറ്റവും മികച്ച നിർദേശം ഗവേഷണത്തിനായി തിരഞ്ഞെടുക്കും. ഗൾഫ് മേഖലയിൽ നേരിടുന്ന കുടിവെള്ള ക്ഷാമത്തിനു പരിഹാരമായാണ് മഴ വർധന പദ്ധതി ആലോചിക്കുന്നത്. ഭൂഗർഭ ജലത്തിന്റെ ദൗർലഭ്യം നേരിടാൻ മഴവെള്ളത്തെ ഉപയോഗിക്കുക എന്നതാണ് ഗവേഷണത്തിന്റെ ലക്ഷ്യം.

മാർച്ച് 9വരെ ഗവേഷണ പദ്ധതികൾ റജിസ്റ്റർ ചെയ്യാം.മാർച്ച് 16-ന് പ്രീ പ്രപ്പോസൽ സമർപ്പിക്കണം. മേയ് 26 ആകുമ്പോഴേക്കും പദ്ധതി നിർദേശം സമർപ്പിക്കാനുള്ള മാർഗ രേഖ പുറപ്പെടുവിക്കും. ഓഗസ്റ്റ് 24 മുൻപ് പൂർണമായ പദ്ധതി രേഖ സമർപ്പിക്കണം. കർശനമായ പരിശോധനകൾക്കു ശേഷമായിരിക്കും പദ്ധതി തിരഞ്ഞെടുക്കുക. വിജയികളെ അടുത്ത ജനുവരിയിൽ പ്രഖ്യാപിക്കുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96388/uae-research-center-invites-researchers)