---
title: "സൗദിയിലെ 93% സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം നടപ്പിലായി "
english_title: "Electronic billing system has been implemented in 93% of institutions in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96524/electronic-billing-system-has-been-implemented-in-93-of-institutions-in-saudi-arabia"
published_at: "2023-02-12T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8b805d8d2e_e_billing.jpg"
keywords: []
---

# സൗദിയിലെ 93% സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം നടപ്പിലായി 

> **Lead Summary:** **സൗ**ദിയിലെ 93% സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം നടപ്പായതായി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഗവർണർ എൻ.ജി സുഹൈൽ ബിൻ മുഹമ്മദ് അബാനാമി അറിയിച്ചു.

## Article Content

**സൗ**ദിയിലെ 93% സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം നടപ്പായതായി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഗവർണർ എൻ.ജി സുഹൈൽ ബിൻ മുഹമ്മദ് അബാനാമി അറിയിച്ചു.

റിയാദിൽ സംഘടിപ്പിച്ച ‘സകാത്ത്, നികുതി, കസ്​റ്റംസ്’ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിഷൻ 2030’ന്‍റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, അതോറിറ്റി സ്വന്തം സംരംഭങ്ങൾ നടപ്പാക്കുന്നതിൽ മികച്ച രീതികളാണ്​ സ്വീകരിച്ചത്.

ഇവയിൽ ഏറ്റവും പ്രധാനം ഇലക്ട്രോണിക് ബില്ലിംഗ് സ്കീം നടപ്പാക്കലാണ്. രാജ്യം സാക്ഷ്യം വഹിക്കുന്ന സാമ്പത്തിക നവോത്ഥാനത്തിന്‍റെയും ഡിജിറ്റൽ പരിവർത്തനത്തിന്‍റെയും വിപുലീകരണമായാണ് ഇത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96524/electronic-billing-system-has-been-implemented-in-93-of-institutions-in-saudi-arabia)