---
title: "ചവറ്റുകുട്ടയില്‍ നിന്ന് പണം മോഷ്ടിച്ചു; രണ്ട് പ്രവാസി യുവാക്കള്‍ക്ക് തടവ് ശിക്ഷ"
english_title: "stole money from the trash; Jail sentence for two non-resident youths"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96525/stole-money-from-the-trash-jail-sentence-for-two-non-resident-youths"
published_at: "2023-02-12T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8b938085e2_money.jpg"
keywords: []
---

# ചവറ്റുകുട്ടയില്‍ നിന്ന് പണം മോഷ്ടിച്ചു; രണ്ട് പ്രവാസി യുവാക്കള്‍ക്ക് തടവ് ശിക്ഷ

> **Lead Summary:** **ദു**ബായില്‍ ചവറ്റുകുട്ടയില്‍ നിന്ന് 8,15,000 ദിര്‍ഹം മോഷ്ടിച്ചതിന് രണ്ട് പ്രവാസി യുവാക്കള്‍ക്ക് തടവ് ശിക്ഷ. ഒരു അറബ് യുവതി താന്‍ താമസിക്കുന്ന വില്ലയുടെ ടെറസിലെ ചവറ്റുകുട്ടയില്‍ ഒളിപ്പിച്ച പണമാണ് മെയിന്റനന്‍സ് തൊഴിലാളികളായ യുവാക്കള്‍ മോഷ്ടിച്ചത്.

## Article Content

**ദു**ബായില്‍ ചവറ്റുകുട്ടയില്‍ നിന്ന് 8,15,000 ദിര്‍ഹം മോഷ്ടിച്ചതിന് രണ്ട് പ്രവാസി യുവാക്കള്‍ക്ക് തടവ് ശിക്ഷ. ഒരു അറബ് യുവതി താന്‍ താമസിക്കുന്ന വില്ലയുടെ ടെറസിലെ ചവറ്റുകുട്ടയില്‍ ഒളിപ്പിച്ച പണമാണ് മെയിന്റനന്‍സ് തൊഴിലാളികളായ യുവാക്കള്‍ മോഷ്ടിച്ചത്.

ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതികളെ മൂന്ന് മാസത്തെ തടവിന് കോടതി വിധിച്ചു. സ്വദേശി യുവതി സ്ഥലത്തില്ലാത്തപ്പോഴാണ് പണം നഷ്ടമായതെന്ന് പരാതിയില്‍ പറയുന്നു. വില്ലയില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചപ്പോഴാണ് അന്വേഷണ സംഘത്തിന് യുവാക്കളിലേക്കുള്ള തെളിവുകള്‍ കിട്ടിയത്.

വില്ലയിലെ എസി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി എത്തിയവരാണ് പിടിയിലായത്. രണ്ട് തൊഴിലാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍, ചവറ്റുകുട്ടയില്‍ നിന്ന് കിട്ടിയ പണം ഇരുവരും പങ്കിട്ടെടുക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് പ്രതികള്‍ സമ്മതിച്ചു.

നാട്ടില്‍ താമസിക്കുന്ന തന്റെ കുടുംബത്തിന് 3,45,000 ദിര്‍ഹം അയച്ചുകൊടുത്തതായി ഒന്നാം പ്രതിയായ യുവാവ് പറഞ്ഞു. 3,22000 ദിര്‍ഹം രണ്ടാം പ്രതിയും നാട്ടിലേക്കയച്ചു. പ്രതികളെ മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ച കോടതി, ഇവരെ നാടുകടത്താനും പിഴയായി 1,65,000 ദിര്‍ഹം ഈടാക്കാനും ഉത്തരവിട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96525/stole-money-from-the-trash-jail-sentence-for-two-non-resident-youths)