---
title: "ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ദുബായ് "
english_title: "Dubai to promote hydrogen-powered vehicles"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96875/dubai-to-promote-hydrogen-powered-vehicles"
published_at: "2023-02-14T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb1e12bb71d_DUBAI_FUEL.jpg"
keywords: []
---

# ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ദുബായ് 

> **Lead Summary:** **ദുബായ്:** ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ദുബായ്, പരമ്പരാഗത ഊർജ സ്രോതസ്സുകൾ ഒഴിവാക്കി പുതിയ ഇന്ധനം സ്വീകരിക്കുന്നതിലേക്കുള്ള സുപ്രധാന പ്രഖ്യാപനം ആഗോള സർക്കാർ ഉച്ചകോടിയിലാണ് ദുബായ് നടത്തിയത്.

## Article Content

**ദുബായ്:** ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ദുബായ്, പരമ്പരാഗത ഊർജ സ്രോതസ്സുകൾ ഒഴിവാക്കി പുതിയ ഇന്ധനം സ്വീകരിക്കുന്നതിലേക്കുള്ള സുപ്രധാന പ്രഖ്യാപനം ആഗോള സർക്കാർ ഉച്ചകോടിയിലാണ് ദുബായ് നടത്തിയത്.

വാഹനങ്ങളിൽ ഹൈഡ്രജൻ നിറയ്ക്കുന്ന സ്റ്റേഷനുകളുടെ സാധ്യതാ പഠനത്തിന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും (ദീവ) എമിറേറ്റ്സ് നാഷനൽ ഓയിൽ കമ്പനിയും (ഇനോക് ) ധാരണാപത്രം ഒപ്പുവച്ചു. ഹൈഡ്രജൻ ഇന്ധനത്തിൽ പുതിയ സാമ്പത്തിക ക്രമം തുറക്കാനും ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങൾക്കായി പ്രാദേശിക വിപണി തുറക്കാനും യുഎഇ തീരുമാനിച്ചിട്ടുണ്ട്.

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിലെ ഹൈഡ്രജൻ നിർമാണ സംവിധാനം ദീവ ഉപയോഗപ്പെടുത്തും. ഇന്ധനത്തിന്റെ വിപണി കണ്ടെത്തുകയും ഉപയോക്താക്കളെ കണ്ടെത്തുകയും ചെയ്യുക ഇനോക് ആയിരിക്കും. 2050 ആകുമ്പോഴേക്കും മലിനീകരണം പൂർണമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഇന്ധനത്തിനായുള്ള നീക്കം

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96875/dubai-to-promote-hydrogen-powered-vehicles)