---
title: "'ടൂർ ഓഫ് ഒമാൻ'; കൂ​ടു​ത​ൽ ദൈ​ർ​ഘ്യ​മു​ള്ള മ​ത്സ​രം ഇ​ന്ന്​ "
english_title: "'Tour of Oman' longest race today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96915/tour-of-oman-longest-race-today"
published_at: "2023-02-14T12:55:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb37817723d_TOUR_OF_OMAN.jpg"
keywords: []
---

# 'ടൂർ ഓഫ് ഒമാൻ'; കൂ​ടു​ത​ൽ ദൈ​ർ​ഘ്യ​മു​ള്ള മ​ത്സ​രം ഇ​ന്ന്​ 

> **Lead Summary:** **മസ്കറ്റ്:** 'ടൂർ ഓഫ് ഒമാൻ' ദീർഘദൂര സൈക്ലിങ് മത്സരത്തിന്റെ മൂന്നാം ദിനത്തിൽ അമേരിക്കൻ താരം മാ​റ്റ്യോ ജോർഗൻസൻ വിജയിയായി. സമാഇൽ വിലായത്തിലെ അൽ ഖോബാറിൽനിന്ന് തുടങ്ങി ഹംറ വി ലായത്തിലെ ജബൽ ശർഖുവരെ 151.8 കി.മീ ആയിരുന്നു മൂന്നാം ഘട്ട മത്സരം.

## Article Content

**മസ്കറ്റ്:** 'ടൂർ ഓഫ് ഒമാൻ' ദീർഘദൂര സൈക്ലിങ് മത്സരത്തിന്റെ മൂന്നാം ദിനത്തിൽ അമേരിക്കൻ താരം മാ​റ്റ്യോ ജോർഗൻസൻ വിജയിയായി. സമാഇൽ വിലായത്തിലെ അൽ ഖോബാറിൽനിന്ന് തുടങ്ങി ഹംറ വി ലായത്തിലെ ജബൽ ശർഖുവരെ 151.8 കി.മീ ആയിരുന്നു മൂന്നാം ഘട്ട മത്സരം.

ആദ്യ ദിനത്തിൽ നടന്ന 147.4 കി.മീ മത്സരത്തിൽ ബെൽജിയം ടീം അംഗം ടിം മെർളിയർ ആയിരുന്നു വിജയിച്ചത്. രണ്ടാം ദിനത്തിൽ ജീസസ് ഹെറാഡെ ലോപസും വിജയിച്ചു. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നിന്ന് ആരംഭിച്ച മത്സരം ഖുറിയാത്തിലാണ് സമാപിച്ചത്.

174 കി.മി ആയിരുന്നു കാർ ദൂരം. ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള മത്സരം ഇ​ന്ന്​ നടക്കും. ഇസ്കിയിലെ ജബൽ ഹാതിൽ ആരംഭിച്ച് യിത്തി മലനിരകളിൽ അവസാനിക്കുന്ന ഈ ഘട്ടത്തിൽ 204.9 കിലോമീറ്ററാണ് മത്സരാർഥികൾ താണ്ടേണ്ടത്.

ജബൽ അവറിന്റെ ചരിവുകളിലാണ് ഫൈനൽ 152.2 കി.മിയാണ് മത്സര ദൂരം മത്സരങ്ങൾ കടന്നുപോകുന്ന വഴികളിൽ ആർ.ഒ.പി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒമാൻ നാഷനൽ ടീം ഉൾപ്പെടെ 18 ടീമുകളാണ് ഇത്തവണ മത്സരത്തിനുള്ളത്. 830 കിലോമീറ്ററാണ് ആകെ മത്സര ദൂരം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96915/tour-of-oman-longest-race-today)