---
title: "ഫിഫ ക്ലബ് ലോക കപ്പിൽ വെള്ളി നേട്ടം; അൽ-ഹിലാൽ ടീമിന് സ്വീകരണം നൽകി സൗദി "
english_title: "Saudi welcomes Al-Hilal team"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96988/saudi-welcomes-al-hilal-team"
published_at: "2023-02-14T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb71595d61c_fifa_club.jpg"
keywords: []
---

# ഫിഫ ക്ലബ് ലോക കപ്പിൽ വെള്ളി നേട്ടം; അൽ-ഹിലാൽ ടീമിന് സ്വീകരണം നൽകി സൗദി 

> **Lead Summary:** **റിയാദ്: **മൊറോക്കൻ തലസ്‌ഥാനമായ റബാത്തിൽ നടന്ന ഫിഫ ക്ലബ്ബ് ലോക കപ്പ് ഫൈനലിൽ വെള്ളി നേട്ടവുമായി തിരിച്ചെത്തിയ സൗദിയിലെ അൽ-ഹിലാൽ ടീമിന് റിയാദിൽ ഉജ്വല വരവേൽപ്.

## Article Content

**റിയാദ്: **മൊറോക്കൻ തലസ്‌ഥാനമായ റബാത്തിൽ നടന്ന ഫിഫ ക്ലബ്ബ് ലോക കപ്പ് ഫൈനലിൽ വെള്ളി നേട്ടവുമായി തിരിച്ചെത്തിയ സൗദിയിലെ അൽ-ഹിലാൽ ടീമിന് റിയാദിൽ ഉജ്വല വരവേൽപ്.

സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ കിങ് ഖാലിദ് വിമാനത്താവളത്തിൽ നേരിട്ടെത്തി അൽ-ഹിലാൽ സംഘത്തെ സ്വീകരിച്ചു.

ലോക ടൂർണമെൻറിെൻറ അവസാന മത്സരത്തിൽ പ്രവേശനം നേടുകയും സ്പാനിഷ് വമ്പന്മാരോട് പൊരുതി റണ്ണേഴ്‌സപ്പ് ആവുകയും ചെയ്ത ടീമിനെ മന്ത്രി അഭിനന്ദിക്കുകയും .

ക്ലബിൻറ്റെ ഭരണ, സാങ്കേതിക വിഭാഗങ്ങളെയും കളിക്കാരെയും മന്ത്രി പ്രശംസിച്ചു.ഈ നേട്ടത്തിലൂടെ ലോക ക്ലബുകൾക്കിടയിൽ ശ്രദ്ധേയ സ്ഥാനം നേടാൻ അൽ-ഹിലാലിനായെന്നും ഇത് രാജ്യത്തിൻറ്റെ നേട്ടമാണെന്നും ബിൻ തുർക്കി അൽ-ഫൈസൽ പറഞ്ഞു.

കായികമേഖലക്ക് രാഷ്ട്ര നേതൃത്വം നൽകുന്ന അഭൂതപൂർവമായ പിന്തുണയെയും സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ കിങ് ഖാലിദ് പ്രശംസിച്ചു .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96988/saudi-welcomes-al-hilal-team)