---
title: "ചികിത്സയിലായിരുന്ന പ്രവാസി കുഴഞ്ഞു വീണുമരിച്ചു"
english_title: "The expatriate who was undergoing treatment collapsed and died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/97026/the-expatriate-who-was-undergoing-treatment-collapsed-and-died"
published_at: "2023-02-14T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eba3074cb3a_dead.jpg"
keywords: []
---

# ചികിത്സയിലായിരുന്ന പ്രവാസി കുഴഞ്ഞു വീണുമരിച്ചു

> **Lead Summary:** **റിയാദ്**: റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. ഒരാഴ്ചയായി സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കൊല്ലം തൃക്കോവില്‍വട്ടം ഡീസൻറ്​ ജങ്ഷനിലെ രാജി ഭവനില്‍ താമസിക്കുന്ന വിക്രമന്‍ പിള്ള ചെല്ലപ്പന്‍ ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്.

## Article Content

**റിയാദ്**: റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. ഒരാഴ്ചയായി സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കൊല്ലം തൃക്കോവില്‍വട്ടം ഡീസൻറ്​ ജങ്ഷനിലെ രാജി ഭവനില്‍ താമസിക്കുന്ന വിക്രമന്‍ പിള്ള ചെല്ലപ്പന്‍ ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്.

കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് മഷ്തിഷ്‌ക മരണം സംഭവിച്ചു. പ്ലംബര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

മരണാനന്തര രേഖകള്‍ ശരിയാക്കാന്‍ റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ്​ ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും ശിഹാബ് പുത്തേഴത്തും നാട്ടിൽനിന്ന്​ ഫിറോസ് കൊട്ടിയം, നൂറുദ്ദീന്‍ കൊട്ടിയം എന്നിവരും രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/97026/the-expatriate-who-was-undergoing-treatment-collapsed-and-died)