---
title: "വര്‍ക്ക് പെര്‍മിറ്റ് ലംഘിച്ചു; ബഹ്‌റൈനില്‍ അനധികൃത തൊഴിലാളികള്‍ അറസ്റ്റില്‍"
english_title: "Violation of work permit; Illegal workers arrested in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/97046/violation-of-work-permit-illegal-workers-arrested-in-bahrain"
published_at: "2023-02-14T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ebb3efbf9a6_baharin.jpg"
keywords: []
---

# വര്‍ക്ക് പെര്‍മിറ്റ് ലംഘിച്ചു; ബഹ്‌റൈനില്‍ അനധികൃത തൊഴിലാളികള്‍ അറസ്റ്റില്‍

> **Lead Summary:** **ബഹ്‌റൈൻ: **ബഹ്‌റൈനില്‍ വര്‍ക്ക് പെര്‍മിറ്റ് ലംഘിച്ചതിന് 35 അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ സംയുക്ത പരിശോധന കാമ്പെയ്‌നിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

## Article Content

**ബഹ്‌റൈൻ: **ബഹ്‌റൈനില്‍ വര്‍ക്ക് പെര്‍മിറ്റ് ലംഘിച്ചതിന് 35 അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ സംയുക്ത പരിശോധന കാമ്പെയ്‌നിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

വര്‍ക്ക് പെര്‍മിറ്റ് ലംഘിച്ചതിന് 35 അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച എട്ട് മാന്‍പവര്‍ ഏജന്‍സികളെ നിയമനടപടിക്ക് റഫര്‍ ചെയ്തതായും അതോറിറ്റി അറിയിച്ചു.

രാജ്യത്തെ തൊഴില്‍, താമസ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും, സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി പ്രത്യേമ ടീമുകള്‍ സജ്ജീകരിച്ച് തൊഴില്‍ വിപണി നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രതിബദ്ധതയും എല്‍.എം.ആര്‍.എ അറിയിച്ചു.

എല്ലാ സംരംഭങ്ങളും വ്യക്തികളും നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യവും എല്‍എംആര്‍എയില്‍ നിന്ന് ആവശ്യമായ ലൈസന്‍സുകള്‍ നേടേണ്ടതിന്റെ ആവശ്യകതയും അതോറിറ്റി വ്യക്തമാക്കി.

ബഹ്റൈനില്‍ നിലനില്‍ക്കുന്ന താമസ, തൊഴില്‍ നിയമങ്ങള്‍ സംരക്ഷിക്കുന്നതിനായി വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് പരിശോധനകള്‍ തുടരുമെന്നും എല്‍.എം.ആര്‍.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/97046/violation-of-work-permit-illegal-workers-arrested-in-bahrain)