---
title: "കുവൈത്തിൽ ബുധനാഴ്ച വൈകുന്നേരം വരെ മഴ തുടരും; ജാഗ്രതാ നിർദ്ദേശം "
english_title: "Rain will continue in Kuwait till Wednesday evening"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/97157/rain-will-continue-in-kuwait-till-wednesday-evening"
published_at: "2023-02-15T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec81c6087cf_KUWAIT__RAIN.jpg"
keywords: []
---

# കുവൈത്തിൽ ബുധനാഴ്ച വൈകുന്നേരം വരെ മഴ തുടരും; ജാഗ്രതാ നിർദ്ദേശം 

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തിൽ ബുധനാഴ്ച വൈകുന്നേരം വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിലെ കാലാവസ്ഥാ പ്രവചന വിഭാഗം ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തിൽ ബുധനാഴ്ച വൈകുന്നേരം വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിലെ കാലാവസ്ഥാ പ്രവചന വിഭാഗം ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു.

മേഘാവൃതമായ അന്തരീക്ഷവും മഴയ്ക്കുള്ള സാധ്യതയും കുറയുന്നതിനാൽ ബുധനാഴ്ച ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്ത് സിറ്റിയിൽ ആണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. 2.6 മില്ലീമീറ്റർ മഴയാണ് ഇവിടെ കഴിഞ്ഞ ദിവസം പെയ്തത്. ജഹ്റയിൽ ആണ് ഏറ്റവും കുറവ് മഴ പെയ്തത്. ഇവിടെ 1.8 മില്ലീമീറ്റർ മഴയാണ് പെയ്തത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/97157/rain-will-continue-in-kuwait-till-wednesday-evening)