---
title: "ദുബായിലെ ആദ്യത്തെ വിർച്വൽ മാൾ; പ്രഖ്യാപനവുമായി മാജിദ് അൽ ഫുത്തൈം "
english_title: "Dubai's first virtual mall"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/97396/dubais-first-virtual-mall"
published_at: "2023-02-16T11:56:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edccb290e0c_DUBAI_VERTUAL_MALL.jpg"
keywords: []
---

# ദുബായിലെ ആദ്യത്തെ വിർച്വൽ മാൾ; പ്രഖ്യാപനവുമായി മാജിദ് അൽ ഫുത്തൈം 

> **Lead Summary:** **ദുബായ്: **ദുബായിലെ ആദ്യത്തെ വിർച്വൽ മാൾ പ്രഖ്യാപിച്ച് മാജിദ് അൽ ഫുത്തൈം. ദുബായിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിലാണ് മാൾ ഓഫ് മെറ്റോവേഴ്സിന്റെ പ്രഖ്യാപനം ഉണ്ടായത്.

## Article Content

**ദുബായ്: **ദുബായിലെ ആദ്യത്തെ വിർച്വൽ മാൾ പ്രഖ്യാപിച്ച് മാജിദ് അൽ ഫുത്തൈം. ദുബായിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിലാണ് മാൾ ഓഫ് മെറ്റോവേഴ്സിന്റെ പ്രഖ്യാപനം ഉണ്ടായത്.

റീടെയ്ൽ, വിനോദം എന്നിവയിലുടനീളം ഡിജിറ്റൽ അനുഭവങ്ങൾ മാൾ ഓഫ് ദ മെറ്റാവേഴ്സിൽ സന്ദർശകർക്ക് ലഭ്യമാകും. കാഹോർ, വോക്സ് സിനിമാസ്, ഖവാലി, സാംസംഗ് സ്റ്റോർ എന്നിവയുൾപ്പടെയുള്ള ബ്രാൻഡുകളും മാൾ ഓഫ് ദ മെറ്റാവേഴ്സിൽ പ്രവർത്തിക്കും.

ഉപഭോക്താക്കളുടെ മാറുന്ന അഭിരുചിക്കൊപ്പം മുന്നോട്ടുപോവകുയെന്നുള്ളതാണ് മാജിദ് അൽ ഫുത്തൈം എന്നും ലക്ഷ്യം വയ്ക്കുന്നത്.

അതുകൊണ്ടുതന്നെ മെറ്റാവേർസ് പോലെയുള്ള വലിയ പ്ലാറ്റ്ഫോമുകളുടെ ശൃംഖലയിൽ പോലും അത് നൽകാൻ ഞങ്ങൾ തയ്യാറാണെന്നും മാജിദ് അൽ ഫുത്തൈം അറ്റ് മാനേജ്മെന്റ് സിഇഒ ഖലീഫ ബിൻ ബൈക്ക് പറഞ്ഞു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/97396/dubais-first-virtual-mall)