---
title: "ഉംറ സീസൺ ആരംഭിച്ച് ആറുമാസത്തിനിടെ സൗദി അറേബ്യയിലെത്തിയ തീർഥാടകരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു "
english_title: "The number of pilgrims who came to Saudi Arabia in six months has exceeded 48 lakhs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/97406/the-number-of-pilgrims-who-came-to-saudi-arabia-in-six-months-has-exceeded-48-lakhs"
published_at: "2023-02-16T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edd1db7aa35_HAJJ.jpg"
keywords: []
---

# ഉംറ സീസൺ ആരംഭിച്ച് ആറുമാസത്തിനിടെ സൗദി അറേബ്യയിലെത്തിയ തീർഥാടകരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു 

> **Lead Summary:** **ജിദ്ദ: **പുതിയ ഉംറ സീസൺ ആരംഭിച്ച് ആറുമാസം പിന്നിടുമ്പോൾ സൗദി അറേബ്യയിലെത്തിയ തീർഥാടകരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു. വ്യോമ,കര, കടൽ തുറമുഖങ്ങൾ വഴി കഴിഞ്ഞ ദിവസം വരെ എത്തിയ തീർഥാടകരുടെ എണ്ണം വ്യക്തമാക്കി ഹജ്- ഉംറ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആകെ 48,40,764 തീർഥാടകരാണ് പുണ്യഭൂമിയിലെത്തിയത്.

## Article Content

**ജിദ്ദ: **പുതിയ ഉംറ സീസൺ ആരംഭിച്ച് ആറുമാസം പിന്നിടുമ്പോൾ സൗദി അറേബ്യയിലെത്തിയ തീർഥാടകരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു. വ്യോമ,കര, കടൽ തുറമുഖങ്ങൾ വഴി കഴിഞ്ഞ ദിവസം വരെ എത്തിയ തീർഥാടകരുടെ എണ്ണം വ്യക്തമാക്കി ഹജ്- ഉംറ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആകെ 48,40,764 തീർഥാടകരാണ് പുണ്യഭൂമിയിലെത്തിയത്.

അതിൽ 4,258,151 പേർ ഉംറ നിർവഹിച്ച സ്വദേശങ്ങളിലേക്ക് മടങ്ങി.ചൊവ്വാഴ്ച വരെ സൗദിയിലുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണം 582,613 ആണ്. രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ 4,329,349 തീർഥാടകർ എത്തിയതായാണ് കണക്ക്.

അറാർ ജദീദ്, അൽ ഹദീദ, ഹാലത്ത് അമ്മാർ, അൽവാദിയ, റൂബുൽ ഖാലി (എംപ്റ്റി ക്വാർട്ടർ), അൽബത്ഹ , സൽവ, കിങ് ഫഹദ് കോസ്‌വേ, അൽറാഖി, ദുർറ , ഖഫ്ജി എന്നിവിടങ്ങളിലെ കര മാർഗമുള്ള കവാടങ്ങളിലൂടെ 507,430 തീർഥാടകരും കപ്പൽ മാർഗം 3985 തീർഥാടകരും എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/97406/the-number-of-pilgrims-who-came-to-saudi-arabia-in-six-months-has-exceeded-48-lakhs)