---
title: "'യുവർ ചിൽഡ്രൻ ആർ സേഫ്'; സ്കൂൾ ബസുകളിൽ ക്യാമറയും സുരക്ഷാ ഉപകരണങ്ങളും ഘടിപ്പിച്ച് ഷാർജ"
english_title: "Sharjah to install cameras and security devices on school buses"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/97471/sharjah-to-install-cameras-and-security-devices-on-school-buses"
published_at: "2023-02-16T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee005841908_SCHOOL_BUS_SHARJAH.jpg"
keywords: []
---

# 'യുവർ ചിൽഡ്രൻ ആർ സേഫ്'; സ്കൂൾ ബസുകളിൽ ക്യാമറയും സുരക്ഷാ ഉപകരണങ്ങളും ഘടിപ്പിച്ച് ഷാർജ

> **Lead Summary:** **ഷാർജ: **വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി സ്കൂൾ ബസുകളിൽ ക്യാമറയും സുരക്ഷാ ഉപകരണങ്ങളും ഘടിപ്പിച്ച് ഷാർജ. ഷാർ പ്രൈവറ്റ് എഡ്യുക്കേഷൻ അതോറിറ്റിയുടെ നേതൃത്വത്തിലാണ് 2000 ബസുകളിൽ ക്യാമറയും സുരക്ഷാ ഉപകരണങ്ങളും ഘടിപ്പിച്ചത്. യുവർ ചിൽഡ്രൻ ആർ സേഫ് ക്യാംപെയിൻറെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.

## Article Content

**ഷാർജ: **വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി സ്കൂൾ ബസുകളിൽ ക്യാമറയും സുരക്ഷാ ഉപകരണങ്ങളും ഘടിപ്പിച്ച് ഷാർജ. ഷാർ പ്രൈവറ്റ് എഡ്യുക്കേഷൻ അതോറിറ്റിയുടെ നേതൃത്വത്തിലാണ് 2000 ബസുകളിൽ ക്യാമറയും സുരക്ഷാ ഉപകരണങ്ങളും ഘടിപ്പിച്ചത്. യുവർ ചിൽഡ്രൻ ആർ സേഫ് ക്യാംപെയിൻറെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.

രക്ഷിതാക്കൾക്ക് ക്യാമറകളിലൂടെ കുട്ടികൾ സ്കൂളുകളിലേക്ക് വരുമ്പോഴും പോകുമ്പോഴും നിരീക്ഷിക്കാമെന്നതാണ് നേട്ടം. കോവിഡ് കാലത്തിന് മുൻപ് തന്നെ ബസുകളിൽ ജിപിഎസ് സംവിധാനം നടപ്പിലാക്കിയിരുന്നു. ഷാർജ പ്രൈവറ്റ് എഡ്യുക്കേഷൻ അതോറിറ്റിയുടെ കൺട്രോൾ, മോണിറ്ററിംഗ് റൂമുമായും എമിറേറ്റ്സ് ട്രാൻസ്പോർട്ടിന്റെ ഓപ്പറേഷൻസ് റൂമുമായും ജിപിഎസ് ബന്ധിപ്പെടുത്തിയിരുന്നു.

ബസുകളിലെ ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും ഇനീഷ്യേറ്റീവിന്റെ ഭാഗമായി പരിശീലവും നൽകിയിരുന്നു. എമിറേറ്റിലെ മാനദണ്ഡങ്ങൾക്കനുസൃതമായി സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കാൻ സ്വകാര്യ സ്കൂളുകൾക്ക് ഷാർജ പ്രൈവറ്റ് എഡ്യുക്കേഷൻ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/97471/sharjah-to-install-cameras-and-security-devices-on-school-buses)