---
title: "പ്രവാസികൾക്ക് ആശ്വാസം; ഫാമിലി വിസ ലഭിക്കാൻ ശമ്പള നിരക്ക് 150 റിയാലായി കുറച്ച് അധികൃതർ "
english_title: "The authorities reduced the salary rate to 150 riyals to get a family visa"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/97486/the-authorities-reduced-the-salary-rate-to-150-riyals-to-get-a-family-visa"
published_at: "2023-02-16T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee12ece69fd_FAMILY_VISA.jpg"
keywords: []
---

# പ്രവാസികൾക്ക് ആശ്വാസം; ഫാമിലി വിസ ലഭിക്കാൻ ശമ്പള നിരക്ക് 150 റിയാലായി കുറച്ച് അധികൃതർ 

> **Lead Summary:** **മസ്കത്ത്: **ഒമാനിൽ മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസം പകർന്ന് ഫാമിലി വിസ ലഭിക്കാൻ ശമ്പള നിരക്ക് 150 റിയാലായി അധികൃതർ കുറച്ചു. ആർ.ഒ.പി ഉദ്യോഗസ്ഥനെ പ്രാദേശിക പ്രതമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

## Article Content

**മസ്കത്ത്: **ഒമാനിൽ മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസം പകർന്ന് ഫാമിലി വിസ ലഭിക്കാൻ ശമ്പള നിരക്ക് 150 റിയാലായി അധികൃതർ കുറച്ചു. ആർ.ഒ.പി ഉദ്യോഗസ്ഥനെ പ്രാദേശിക പ്രതമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നേരത്തെ കുറഞ്ഞത് 350 റിയാൽ ശമ്പളം വാങ്ങുന്നവർക്കേ ഒമാനിൽ കുടുംബത്തെ ഫാമിലി വിസയിൽ കൊണ്ടുവാരാൻ സാധിച്ചിരുന്നുള്ളു.

ഇത് എന്ന് മുതലാണ് പ്രാബല്യത്തിൽ വരിക എന്ന കാര്യങ്ങളെ കുറിച്ച് വരും ദിവസങ്ങളിലെ അറിയാൻ കഴിയുകയുള്ളു. രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതാണ് പുതിയ തീരുമാനമെന്നാണ് വിദഗ്ധർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/97486/the-authorities-reduced-the-salary-rate-to-150-riyals-to-get-a-family-visa)