---
title: "ലോഡ് ഇറക്കാൻ തയ്യാറെടുക്കുന്നതിനിടെ ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു"
english_title: "While preparing to unload the load, the tipper lorry overturned on top of the car"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/97597/while-preparing-to-unload-the-load-the-tipper-lorry-overturned-on-top-of-the-car"
published_at: "2023-02-17T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eed53d4db3d_accident.jpg"
keywords: []
---

# ലോഡ് ഇറക്കാൻ തയ്യാറെടുക്കുന്നതിനിടെ ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു

> **Lead Summary:** **റിയാദ്: **സൗദി തലസ്ഥാന നഗരമായ റിയാദിൽ മണൽ ലോഡ് കയറ്റിയ ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. ലോഡ് ഇറക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് കൂറ്റൻ ടിപ്പർ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞത്.

## Article Content

**റിയാദ്: **സൗദി തലസ്ഥാന നഗരമായ റിയാദിൽ മണൽ ലോഡ് കയറ്റിയ ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. ലോഡ് ഇറക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് കൂറ്റൻ ടിപ്പർ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞത്.

സംഭവ സമയത്ത് കാറിൽ ആരുമില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. അപകടത്തിൽ കാർ നിശ്ശേഷം തകർന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/97597/while-preparing-to-unload-the-load-the-tipper-lorry-overturned-on-top-of-the-car)