സൗദിയിൽ കുടുംബാംഗങ്ങൾക്കുള്ള ലെവിയും മൂന്ന് മാസം വീതം അടക്കാൻ അനുമതി

സൗദിയിൽ കുടുംബാംഗങ്ങൾക്കുള്ള ലെവിയും മൂന്ന് മാസം വീതം അടക്കാൻ അനുമതി
Nov 9, 2021 10:54 PM | By Shalu Priya

സൗദിയിൽ കുടുംബാംഗങ്ങൾക്കുള്ള ലെവിയും മൂന്ന് മാസം വീതം അടക്കാൻ പാസ്‌പോർട്ട് വിഭാഗം അനുമതി നൽകി. വിദേശ തൊഴിലാളികളുടെ ലെവിയും സമാന രീതിയിൽ അടയ്ക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. സൗദിയിൽ സ്വകാര്യ മേഖലാ ജീവനക്കാരുടെ ഇഖാമ അഥവാ താമസ രേഖ ഒരു വർഷത്തേക്കാണ് പുതുക്കാറുള്ളത്.

ഇതിനുള്ള ഇഖാമ ഫീസും ലെവിയും അടക്കം പതിനായിരത്തിലേറെ റിയാൽ ഒന്നിച്ചടക്കണം. ഇതാണിപ്പോൾ മൂന്ന് മാസം വീതം പുതുക്കാനുള്ള സൗകര്യം. 3,6,9,12 എന്നിങ്ങിനെ സൗകര്യ പൂർവം ഇഖാമ പുതുക്കാം. ഇത് കുടുംബങ്ങൾക്കും ബാധകമാണ്. വർക്ക് പെർമിറ്റ്, ഇഖാമ ഫീസ്, തൊഴിൽ മന്ത്രാലയ ഫീസ് എന്നിവയെല്ലാം മൂന്ന് മാസത്തേക്ക് അടക്കാമെന്ന് ജവാസാത്ത് വിഭാഗം ഇന്നും ആവർത്തിച്ചു. അബ്ഷീറോ മുഖീമോ ഇതിനായി ഉപയോഗപ്പെടുത്താം.

ബാങ്കുകളുമായി സഹകരിച്ച് ഇതിനുള്ള സൗകര്യം ഒരുക്കിയതായും ജവാസാത്ത് വിഭാഗം ആവർത്തിച്ചു. ഭാര്യ, മക്കൾ, മാതാവ്, പിതാവ്, ഭാര്യയുടെ മാതാപിതാക്കൾ, ഗാർഹിക തൊഴിലാളികൾ തുടങ്ങി വിദേശ തൊഴിലാളിയുടെ സ്പോൺസർഷിപ്പിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാവരെയും ആശ്രിതരായാണ് പരിഗണിക്കുക. നിലവിൽ സ്വകാര്യ മേഖലയിലെ വിദേശി തൊഴിലാളിക്ക് മാസം വീതം 800 റിയാലാണ് ലെവി തുക. ആശ്രിതരിൽ ഒരാൾക്ക് പ്രതിമാസം 400 റിയാൽ തോതിലാണ് ലെവി.

In Saudi Arabia, the family levy is allowed to be paid every three months

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories