---
title: "നാടുകടത്തപ്പെട്ട പ്രവാസികള്‍ തിരികെയെത്തുന്നത് തടയാൻ വിപുലമായി സംവിധാനങ്ങളൊരുക്കുന്നു"
english_title: "Elaborate mechanisms are in place to prevent the return of deported expatriates"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/97697/elaborate-mechanisms-are-in-place-to-prevent-the-return-of-deported-expatriates"
published_at: "2023-02-17T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef45f8cae97_Untitled-1.jpg"
keywords: []
---

# നാടുകടത്തപ്പെട്ട പ്രവാസികള്‍ തിരികെയെത്തുന്നത് തടയാൻ വിപുലമായി സംവിധാനങ്ങളൊരുക്കുന്നു

> **Lead Summary:** **കുവൈത്ത് സിറ്റി : **രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ടവര്‍ തിരികെയെത്തുന്നത് തടയാൻ വിപുലമായ സംവിധാനങ്ങളൊരുക്കാൻ കുവൈത്ത്.

## Article Content

**കുവൈത്ത് സിറ്റി : **രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ടവര്‍ തിരികെയെത്തുന്നത് തടയാൻ വിപുലമായ സംവിധാനങ്ങളൊരുക്കാൻ കുവൈത്ത്.

വ്യാജരേഖ ചമച്ചവർ ഉൾപ്പെടെയുള്ള നാടുകടത്തപ്പെട്ടവർ രാജ്യത്തേക്ക് തിരിച്ച് വരുന്നത് തടയാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും രാജ്യത്തിന്റെ മറ്റ് അതിർത്തികളിലും കൃഷ്ണമണി, മുഖം, ഹാൻഡ് സ്കാനിംഗ്, ഇലക്ട്രോണിക് സിഗ്നേച്ചർ എന്നീ പരിശോധനകള്‍ക്കുള്ള നടപടിക്രമങ്ങൾ അടുത്ത വർഷം ആദ്യം നടപ്പാക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഉപകരണങ്ങളുടെ വിതരണം, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ് എന്നിവ പൂർത്തിയാകുമ്പോൾ ഈ സംവിധാനങ്ങള്‍ നടപ്പാക്കി തുടങ്ങും.

ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ബോർഡറുകൾ, ഫോറൻസിക് എവിഡൻസ്, ഇൻഫർമേഷൻ സിസ്റ്റംസ് എന്നീ വകുപ്പുകൾ. ലോകമെമ്പാടുമുള്ള മിക്ക വിമാനത്താവളങ്ങളിലും അതിർത്തികളിലും ഇവ അംഗീകൃതമാണെന്നും മികച്ച നിലവാരം പ്രകടിപ്പിച്ചിട്ടുണ്ടെന്നുമാണ് വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/97697/elaborate-mechanisms-are-in-place-to-prevent-the-return-of-deported-expatriates)