---
title: "യുഎഇയില്‍ വന്‍ തീപിടുത്തം, കെട്ടിടങ്ങളും കാറുകളും കത്തിനശിച്ചു"
english_title: "Huge fire in UAE, buildings and cars burnt"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/97705/huge-fire-in-uae-buildings-and-cars-burnt"
published_at: "2023-02-17T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef4bd66a7ab_fire.jpg"
keywords: []
---

# യുഎഇയില്‍ വന്‍ തീപിടുത്തം, കെട്ടിടങ്ങളും കാറുകളും കത്തിനശിച്ചു

> **Lead Summary:** **അജ്‍മാന്‍ : **യുഎഇയിലെ അജ്‍മാനില്‍ വന്‍ തീപിടുത്തം. വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിച്ചു.

## Article Content

**അജ്‍മാന്‍ : **യുഎഇയിലെ അജ്‍മാനില്‍ വന്‍ തീപിടുത്തം. വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിച്ചു.

നാല് എമിറേറ്റുകളില്‍ നിന്നുള്ള അഗ്നിശമന സേനകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാല്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പുലര്‍ച്ചെ 3.30ഓടെ അജ്‍മാന്‍ ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലുള്ള ഒരു ഓയില്‍ ഫാക്ടറിയില്‍ നിന്ന് തീപടരുകയായിരുന്നുവെന്ന് അജ്‍മാന്‍ പൊലീസ് അറിയിച്ചു. വളരെ വേഗം പരിസരത്തേക്ക് തീ പടര്‍ന്നു പിടിച്ചു.

ആളുകള്‍ താമസിച്ചിരുന്ന ഒരു കെട്ടിടവും ഒരു പ്രിന്റിങ് പ്രസും ഏതാനും വെയര്‍ഹൗസുകളും നിരവധി കാറുകളും അഗ്നിക്കിരയായി.

അജ്‍മാന്‍ സിവില്‍ ഡിഫന്‍സിലെ അഗ്നിശമന സേനയ്‍ക്ക് പുറമെ ദുബൈ, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്നു കൂടി അഗ്നിശമന സേനാ വാഹനങ്ങള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/97705/huge-fire-in-uae-buildings-and-cars-burnt)